ഇവാൻ വുകോമനോവിച്ച്

ഇവാൻ വുകോമനോവിച്ച് അഭിനയിച്ച വിനീത് ശ്രീനിവാസൻ ചിത്രം 'കരം' ഒ.ടി.ടിയിലേക്ക്, എവിടെ കാണാം?

ഹൃദയം, വർഷങ്ങൾക്കുശേഷം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കുശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമിച്ച ചിത്രമാണ് 'കരം'. സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിനെത്തിയ ചിത്രത്തിന് തിയറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. മനോരമ മാക്സിലൂടെ നവംബർ ഏഴ് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ചിത്രത്തിൽ നായകനായി എത്തിയത് നോബിൾ ബാബുവാണ്. ബിഗ് ബാങ് എന്റർടൈൻമെന്റ്സ് എന്ന ചലച്ചിത്ര നിർമാണ കമ്പനി സ്ഥാപകനും നിർമാതാവും തിരക്കഥാകൃത്തും നടനുമാണ് നോബിൾ. നിവിൻ പോളി അഭിനയിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിർമാണം.

മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സി.ഐ.ഡി’ മലയാളത്തിലെ തന്നെ ആദ്യ ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് മറ്റെരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്ദ്രെ നിക്കോള എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വുകോമനോവിച്ച് അവതരിപ്പിക്കുന്നത്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Karam on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.