കാന്താര ചാപ്റ്റർ വൺ തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുമ്പോൾ ആരാധകരുടെ ചില ആഘോഷ പ്രകടനങ്ങൾ സിനിമാ പ്രവർത്തകർക്ക് തലവേദനയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ സിനിമിയിലെ 'ദൈവ' കഥാപാത്രത്തിനെ അനുകരിച്ച് വേഷം കെട്ടി തിയറ്ററിലും പരിസരങ്ങളിലും എത്തിയ വിഡിയോ അനുമോദനങ്ങൾക്കൊപ്പം എറെ വിമർശനങ്ങൾക്കും വഴി വെച്ചു. തുടർന്ന് ദൈവ കഥാപാത്രത്തിന്‍റെ വേഷം അനുകരിക്കുന്നത് ആരാധകർ അവസാനിപ്പിക്കണമെന്ന് കാന്താര ചാപ്റ്റർ വൺ ടീമിന്‍റെ നിർമാതാക്കളിൽ നിന്ന് ഒദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്.
ദൈവങ്ങളെ പൂർണമായും ബഹുമാനിച്ചു കൊണ്ടാണ് തങ്ങൾ സിനിമയിൽ ദൈവ കഥാ പാത്രത്തെ അവതരിപ്പിച്ചുട്ടുള്ളതെന്നും അത് തമാശക്കു വേണ്ടിയോ അല്ലാതെയോ അനുകരിക്കരുതെന്നും വ്യക്തമാക്കിയ നിർമാതാക്കൾ കഥാപാത്രത്തിന് നൽകിയ സ്വീകാര്യതയിൽ നന്ദിയും അറിയിച്ചു.
ആത്മീയ പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയാണ് സിനിമയിൽ ദൈവ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളതെന്നും അത് അനുകരിക്കുന്നത് മതവികാരം വ്രണപ്പെടാൻ കാരണമാകുമെന്നും അവർ എക്സ് പോസ്റ്റിൽ കുറിച്ചു. കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസ് ചെയ്ത സിനിമ 300 കോടി ക്ലബിലേക്ക് ചുവട് വെക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.