കാന്താര 2 വിന് കേരളത്തിൽ വിലക്ക്; പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശിപ്പിക്കുന്നതിന് വിലക്ക്. സംസ്ഥാനത്ത് സിനിമ പ്രധർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ 55 ശതമാനം വിതരണക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. വിതരണക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. 2022ൽ റിഷഭ് ഷെട്ടി സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നട ചിത്രമാണ് കാന്താര. ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭ് ഷെട്ടിക്ക് ലഭിച്ചു. കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി, ഭാഷകളിലായി ഒക്ടോബർ 2ന് റിലീസ് ചെയ്യാനിരിക്കെയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്യിരാജ് പ്രൊഡക്ഷൻസാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് 2022 ൽ പുറത്തിറങ്ങിയ കാന്താര ഹിറ്റ് ചിത്രമായിരുന്നു. കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ബസ്റ്ററുകൾ നിർമിച്ച പാൻ ഇന്ത്യൻ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റർ വണ്ണിന്‍റെയും നിർമാതാക്കൾ. 150 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. മലയാളത്തിന്‍റെ ജയറാം സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാന്താരയുടെ ആദ്യഭാഗം റിലീസ് ചെയ്ത് മൂന്നു വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ വൺ വരുന്നത്. വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് കാന്താര

Tags:    
News Summary - Kantara 2 banned in Kerala; Fioce will not screen it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.