വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുന്നോടിയായി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. രണ്ട് മിനിറ്റും 54 സെക്കന്‍റുമാണ് ട്രെയിലറിന്‍റെ ദൈർഘ്യം.
ഭക്തിക്കൊപ്പം ആക്ഷൻ സീക്വൻസുകളും ഫാന്റസിയും ഒന്നിക്കുന്ന ചിത്രമാണ് വരാനിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. കൊച്ചിയിലായിരുന്നു സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്തത്. മോഹൻലാലും പ്രെസ് മീറ്റിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.
പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. മോഹൻലാലും പ്രഭാസും ഒന്നിച്ച് സ്ക്രീനിൽ വരുകയാണെങ്കിൽ തന്നെ അത് വേറെ ലെവൽ ആയിരിക്കുമെന്നാണ് ആരാധകരുടെ കമന്‍റുകളിൽ ഒന്ന്. ടീസർ പോലെയല്ല ട്രെയിലറെന്നും ട്രെയിലറിൽ പ്രതീക്ഷയുണ്ടെന്നും കമന്‍റുകളുണ്ട്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.