കലക്ഷനിൽ ഇടിവ്? നാലാം ദിനത്തിൽ 'കണ്ണപ്പ' നേടിയത്

തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ പുതിയ ചിത്രമായ 'കണ്ണപ്പ' തിങ്കളാഴ്ച ഇന്ത്യയിലെ ബോക്സ് ഓഫിസിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് കലക്ഷനിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒന്നാം ദിവസം 9.35 കോടി രൂപ നേടിയ ചിത്രം നാലാം ദിവസം 2.50 കോടി രൂപ മാത്രമാണ് നേടിയത്. 'കണ്ണപ്പ' ആഭ്യന്തര ബോക്സ് ഓഫിസിൽ 25.90 കോടി രൂപ നേടിയതായാണ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ കണക്ക്.

കണ്ണപ്പയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. സിനിമയുടെ ആദ്യ പകുതിയി​ലെ വി.എഫ്.എക്സിന് വലിയ വിമർശനമാണ് ഉയർന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്. 

Tags:    
News Summary - Kannappa box office Day 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.