വിഷ്ണു മഞ്ചു നായകനായെത്തിയ കണ്ണപ്പക്ക് അത്ര നല്ല തുടക്കമല്ല ബോക്സ്ഓഫീസിൽ ഉണ്ടായത്. എന്നാൽ, പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരുടെ കാമിയോ റോളുകൾ സിനിമക്ക് ഗുണകരമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനത്തിൽ കണ്ണപ്പ ഒമ്പത് കോടി നേടിയെന്നാണ് ബോക്സ്ഓഫീസിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തമിഴ്നാട്ടിലെ തിയറ്ററുകളിൽ 16.45 ശതമാനം സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് വിറ്റുപോയത്. തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ സിനിമ കാണാൻ 55.89 ശതമാനം സീറ്റുകളിലും ആളുകളെത്തി. 14.56 ശതമാനം ഹിന്ദി പ്രേക്ഷകരാണ് സിനിമ കാണാനെത്തിയത്. കർണാടകയിലെ 13.81 ശതമാനം തിയറ്ററുകളും കേരളത്തിലെ 7.20 ശതമാനം തിയറ്ററുകളിലും നിറഞ്ഞു.
കണ്ണപ്പയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് എക്സിൽ നിറയുന്നത്. സിനിമയുടെ ആദ്യ പകുതിയിലെ വി.എഫ്.എക്സിന് വലിയ വിമർശനമാണ് ഉയർന്നത്. എന്നാൽ, ചില പ്രേക്ഷകർക്ക് സിനിമയുടെ രണ്ടാം പകുതിയാണ് ഇഷ്ടമായത്.
വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്തത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്. മുകേഷ് കുമാർ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.