ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ചത് കന്നഡ നടി ദിവ്യ സുരേഷാണെന്ന് കണ്ടെത്തി

ബംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്‍റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപത്ത് ഈ മാസം നാലിന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. തെരുവുപട്ടികളിൽ നിന്ന് രക്ഷപ്പെടാനായി ബൈക്ക് യാത്രികർ വേഗം കുറച്ച സമയത്ത് അമിത വേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെയാണ് ഇടിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനം നടി ദിവ്യയുടേതാണെന്നും അപകടസമയത്ത് വാഹനം ഓടിച്ചത് ദിവ്യ ആണെന്നും വ്യക്തമായി.

പൊലീസ് കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷം നടത്തിവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡി.സി.പി അനൂപ് ഷെട്ടി പറഞ്ഞു. ബിഗ് ബോസ് താരം കൂടിയാണ് ദിവ്യ സുരേഷ്.

Tags:    
News Summary - Kannada actress Divya Suresh found guilty of driving car that hit and killed bikers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.