രാഷ്ട്രീയത്തിലെ തന്റെ ഏറ്റവും വലിയ എതിരാളി ജാതിയാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. സംവിധായകൻ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ബുക്സിന്റെ ഉദ്ഘാടനവേളയിലാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ തുടങ്ങിയതല്ല 21 വയസു മുതൽ ജാതിക്കെതിരെ പോരാടുകയാണ്. അത് ഒരിക്കലും മാറില്ല -കമൽ ഹാസൻ പറഞ്ഞു.
21 വയസ് മുതല്‍ പറയുന്ന കാര്യമാണ്. ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. ജാതിവ്യവസ്ഥയോടുള്ള നിലപാടില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ പ്രകടിപ്പിക്കുന്ന രീതി മാറി.
'ചക്രത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ദൈവം. നമ്മൾ സൃഷ്ടിച്ച ഒന്ന് നമ്മളെ തന്നെ ആക്രമിക്കുക എന്നത് അംഗീകരിക്കാൻ കഴിയില്ല. ജാതി എന്നത് മരകായുധമാണ്. ഡോ. ബി.ആർ അംബേദ്കറെപ്പോലുള്ള നേതാക്കാൾ ഇതിനെതിരെ പോരാടി. എഴുതുമ്പോൾ വ്യത്യസ്തമായിരിക്കാം, പക്ഷേ മയ്യവും നീലവും ഒന്നാണ്, ലക്ഷ്യം ഒന്നുതന്നെ' -കമൽ ഹാസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.