ധനുഷ് -മമിത ബൈജു ചിത്രം 'കര' ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?

തമിഴ് സൂപ്പർതാരം ധനുഷും മലയാളികളുടെ പ്രിയങ്കരി മമിത ബൈജുവും ഒന്നിച്ച പുതിയ ചിത്രം 'കര' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. തിയറ്ററുകളിൽ റിലീസ് ചെയ്ത് വെറും ഒരു മാസം തികയുന്നതിന് മുൻപാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തുന്നത്. വിഘ്നേഷ് രാജ സംവിധാനം ചെയ്ത ഈ ആക്ഷൻ ഹീസ്റ്റ് ചിത്രം വൻ പ്രതീക്ഷകളോടെയാണ് കഴിഞ്ഞ ഏപ്രിൽ 30-ന് തിയറ്ററുകളിൽ എത്തിയത്.

ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 50 കോടിയിലധികം രൂപ ചിത്രം കലക്ഷൻ നേടിയിരുന്നു. എന്നിരുന്നാലും, ഒരു വിഭാഗം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സ് ആപ്പിലെ വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ മെയ് 28 മുതൽ ചിത്രം ലഭ്യമാകുമെന്ന് കാണിക്കുന്നുണ്ട്.

ചിത്രം ഇത്രയും പെട്ടെന്ന് ഒ.ടി.ടിയിൽ എത്തുന്നതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. തിയറ്ററിലിറങ്ങി വെറും 29 ദിവസത്തിനുള്ളിൽ സിനിമകൾ ഒ.ടി.ടിയിൽ ലഭ്യമായാൽ ആളുകൾ എന്തിനാണ് തിയറ്ററിൽ പോയി സിനിമ കാണുന്നത് എന്നും, ഇത് സിനിമാ വ്യവസായത്തെയും തിയറ്റർ ഉടമകളെയും ദോഷകരമായി ബാധിക്കുമെന്നും ചില സിനിമാപ്രേമികൾ ആശങ്ക പങ്കുവെക്കുന്നു. എന്നാൽ, തിയറ്ററിലെ റൺ ഏതാണ്ട് അവസാനിച്ചതിനാലാണ് ചിത്രം വേഗത്തിൽ ഒ.ടി.ടിയിലേക്ക് മാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചതെന്നാണ് മറ്റു ചിലരുടെ വാദം.

Tags:    
News Summary - Dhanush-Mamita Baiju's film 'Kara' to be released on OTT; Where can it be seen?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.