ചലച്ചിത്ര അക്കാദമിയിൽ മാറ്റം വേണം; ചെയർമാൻ സ്ഥാനത്തേക്ക് സ്വതന്ത്ര പ്രവർത്തകരെ പരിഗണിക്കണമെന്ന് ആവശ്യം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ഇൻഡിപെൻഡന്റ് ഫിലിം മേക്കറെ പരിഗണിക്കണമെന്നും അക്കാദമിയുടെ ഭരണനിർവഹണ സമിതിയായ ജനറൽ കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നും സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) ആവശ്യപ്പെട്ടു.

അക്കാദമി ജനറൽ കൗൺസിലിന്റെ രൂപീകരണം സ്വതന്ത്ര സിനിമയുടെ വളർച്ചയെയും കലാസ്വാതന്ത്ര്യത്തെയും മുൻനിർത്തിയുള്ളതായിരിക്കണം. അതിനാൽ സ്വതന്ത്ര സിനിമാ സംവിധായകർ, ചലച്ചിത്ര വിമർശകർ, ഫിലിം സൊസൈറ്റി പ്രവർത്തകർ, മീഡിയാ വ്യക്തികൾ, അക്കാദമിക് പശ്ചാത്തലമുള്ള അഭിനേതാക്കൾ തുടങ്ങിയവരിൽ നിന്ന് ശ്രദ്ധാപൂർവം തിരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ രൂപീകരിക്കണമെന്നും മൈക്ക് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളം സ്വതന്ത്ര സിനിമ കൈവരിച്ച പുരോഗതിയും അംഗീകാരങ്ങളും ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്ത ഫിലിം ഫെസ്റ്റിവലുകളിൽ മലയാളം സ്വതന്ത്ര സിനിമക്ക് ലഭിച്ച പുരസ്കാരങ്ങൾ അതിന് തെളിവാണ്. ഈ നേട്ടങ്ങളിൽ ചലച്ചിത്ര അക്കാദമിക്കും നിർണ്ണായക പങ്കുണ്ട്.

അതിന്റെ തുടർച്ചക്കും മുന്നോട്ടുപോക്കിനും വേണ്ടി സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരെ ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തുന്നതിനും ഇൻഡിപെൻഡന്റ് ഫിലിം മേക്കറെ അക്കാദമി ചെയർമാനായി നിയമിക്കുന്നതിനും സാംസ്കാരിക വകുപ്പ് സന്നദ്ധമാകണം. ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായ പുനഃസംഘടനയാണ് വേണ്ടതെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

Tags:    
News Summary - Independent activists should be considered for the post of chairman in Chalachitra Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.