കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ സമരം നടത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെഫ്കയും അമ്മയും ഉൾപ്പെടെ സമരത്തിൽ പങ്കാളികളാകും.
റിവൈസിങ് കമ്മറ്റി കണ്ടിട്ടും ഇതുവരെ രേഖാമൂലം അറിയിപ്പ് നിർമാതാക്കൾക്ക് കിട്ടിയില്ല. കഥാപാത്രത്തിന്‍റെ പേര് മാറ്റണം എന്ന് മാത്രമാണ് സെൻസർ ബോർഡ് പറയുന്നത്. സമാന സംഭവങ്ങൾ രണ്ടു തവണ ഉണ്ടായി. ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്ന രീതിയാണ് സെൻസർ ബോർഡ് കാണിക്കുന്നത്. ജെ.എസ്.കെ എന്ന സിനിമക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല ഇതെന്നും കോടതിയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമയുടെ മാത്രം പ്രശ്നമല്ല ഇത്, കേരളത്തിന്‍റെ സാംസ്കാരിക സമൂഹം പ്രതികരിക്കാതിരുന്നാൽ ഈ പ്രവണത ഇനിയും ഉണ്ടാകുമെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ പറഞ്ഞു. നാളെ ഇതിനേക്കാൾ വലിയ അവസ്ഥയിലേക്ക് പോകുമെന്നും എല്ലാ പേരുകളും ഏതെങ്കിലും തരത്തിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് വരുന്നവയാകുമെന്നും രഞ്ജി പണിക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.