പത്താനിൽ ഷാറൂഖ് ഖാനെ വെല്ലും ജോൺ എബ്രഹാം; കഥാപാത്രത്തെ കുറിച്ച് സംവിധായകൻ

പ്രഖ്യാപനം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. 2023 ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഒരു ഇടവേളക്ക് ശേഷം പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് നായിക. നടൻ ജോൺ എബ്രഹാമും  ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ നടന്റെ കഥാപാത്രം വളരെ സസ്പെൻസായി വെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഇപ്പോഴിതാ നടന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  ഇക്കാര്യം പറഞ്ഞത്. ഷാറൂഖിന്റെ വില്ലനായിട്ടാണ് ജോൺ എബ്രഹാം എത്തുന്നത്. ചിത്രത്തിൽ ഷാറൂഖിനെ പോലെ ഉഗ്രൻ ലുക്കിലാണ് ജോണും എത്തുക എന്നാണ്  സംവിധായകൻ പറയുന്നത് .

'നായകനെ പോലെ  വില്ലനും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടണം.  സിനിമയിൽ നായകനെ പോലെ വില്ലനും പ്രാധാന്യം വേണം.  നായകനേക്കാൾ  കൂടുതൽ വേണമെന്നാണ്  ഞാൻ വിശ്വസിക്കുന്നത്. വില്ലൻ വളരെ മികച്ചത് ആയാൽ മാത്രമേ ഇരുവരും തമ്മിലുള്ള കോമ്പോ ഗംഭീരമാകുകയുളളൂ. ഷാറൂഖ് ഖാനും ജോൺ എബ്രാഹമും തമ്മിലുളള കോമ്പോ വളരെ മികച്ചതായിരിക്കും -സിദ്ധാർഥ് ആനന്ദ് പറഞ്ഞു.

വിവാദങ്ങളുടെ അകമ്പടിയോടെ പത്താൻ തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്തു വന്നതോടെയാണ് വിമർശനം ഉയർന്നത്. പാട്ടിൽ കാവി നിറത്തിലുള്ള ബിക്കിനിയിൽ ദീപിക എത്തുന്നുണ്ട്. ഇതായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്.

Tags:    
News Summary - John Abraham is all set to star as a rakish antagonist in Pathaan,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.