കെയ്കോ നകഹാര‍

സിനിമാറ്റോ​ഗ്രാഫറാകാൻ മോഹം, ബി​ഗ് ബജറ്റ് സിനിമകൾ, ഒടുവിൽ മലയാളത്തിലേക്ക്... ആരാണ് 'വടക്കനിലെ' കെയ്കോ നകഹാര‍?

കെയ്കോ നകഹാര‍. വിദ്യാ ബാലന്‍റെ 'ശകുന്തള ദേവി', അജയ് ദേവ്‍ഗണിന്‍റെ 'തൻഹാജി' അടക്കമുള്ള ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്ക് കാമറ ചലിപ്പിച്ച ഛായാഗ്രാഹക. കെയ്കോ സ്വതന്ത്രമായി ഛായാഗ്രഹണം നിർവ്വഹിച്ച ആദ്യ ചിത്രമായിരുന്നു പ്രിയങ്ക ചോപ്ര നായികയായ 'മേരി കോം'. സിനിമ വൻ വിജയമായതോടെ ബോളിവുഡിൽ നിരവധി ബിഗ് ബജറ്റ് സിനിമകൾ കെയ്കോയെ തേടിയെത്തി. ഇപ്പോഴിതാ മലയാളത്തിലും ചുവട് ഉറപ്പിക്കാൻ ഒരുങ്ങുകയാണ് കെയ്കോ.

ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന വടക്കന്‍റെ ഛായാഗ്രാഹകയായിട്ടാണ് കെയ്കോ മലയാളത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ പാട്ടും പാരാനോർമൽ ആക്ടിവിറ്റികളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഹോളിവുഡ് സ്റ്റാൻഡേർഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം മാർച്ച് ഏഴിനാണ് തിയേറ്ററുകളിൽ എത്തുന്നത്. തെന്നിന്ത്യൻ താരങ്ങളായ കിഷോർ, ശ്രുതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സിനിമ പഠിക്കാനായി കാലിഫോർണിയയിലെ സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എത്തിയ ജപ്പാൻകാരിക്ക് കാമറയായിരുന്നു പാഷൻ. പഠനത്തിന് ശേഷം ലോസാഞ്ചലസിൽ എട്ട് വർഷം ഹോളിവുഡ് സിനിമകൾക്കൊപ്പം കെയ്കോ പ്രവർത്തിച്ചിരുന്നു. പിന്നീട് മേരി കോം ചെയ്യാൻ മുംബൈയിലേക്ക്. ഇന്ത്യ ഭക്ഷണത്തോടുള്ള പേടി മൂലം ബനാനയും കുക്കീസും മാത്രമായ ദിവസങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾ. ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ ഭാഗമായ കെയ്കോ 20 വർഷത്തോളമായി സിനിമാറ്റോഗ്രഫി മേഖലയിലുണ്ട്.

Tags:    
News Summary - Japanese cinematographer Keiko Nakahara in Vadakkan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.