വിജയിയുടെ രാഷ്ട്രീയ വിജയം ജനനായകന്‍റെ ഒ.ടി.ടി ഡീലിലും പ്രതിഫലിക്കുമോ? പ്ലാറ്റ്ഫോമുകൾ തമ്മിൽ മത്സരം
രാഷ്ട്രീയത്തിലേക്ക് പൂർണമായും പ്രവേശിക്കുന്നതിനു മുമ്പ് വിജയ് അവസാനമായി അഭിനയിച്ച ചിത്രമാണ് ജനനായകൻ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും അനിശ്ചിതത്വങ്ങളുമാണ് ഉണ്ടായത്. എന്നാൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയയി അധികാരത്തിലെത്തിയതോടെ സിനിമയുടെ പ്രതിസന്ധികൾ മാറി തിയേറ്ററുകളിലേക്കെത്താൻ ഒരുങ്ങുകയാണ്.
ഇപ്പോൾ ചിത്രത്തിന്‍റെ ഒ.ടി.ടി അവകാശം സ്വന്തമാക്കാൻ നിരവധി പ്രമുഖ പ്ലാറ്റ്ഫോമുകൾ മത്സരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റിലീസ് പ്രതിസന്ധിയെ തുടർന്ന് നേരത്തെ ഒ.ടി.ടി വിതരണാവകാശം ഉണ്ടായിരുന്ന ആമസോൺ പ്രൈം ഡീൽ റദ്ദാക്കിയിരുന്നു. എന്നാലിപ്പോൾ വിജയിയുടെ രാഷ്ട്രീയ നേട്ടം അദ്ദേഹത്തിന്‍റെ ജനപ്രീതി കൂട്ടുകയാണ് ചെയ്തത്. സിനിമയെയും ഇത് അനുകൂലമായാണ് ബാധിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വിതരണാവകാശത്തിനായി മത്സരിക്കുന്നത്. ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ജനനായകൻ സെൻസർ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് ചിത്രത്തിന്‍റെ ചില ഭാഗങ്ങൾ ഒ.ടി.ടിയിൽ ചോർന്നതും റിലീസ് അനിശ്ചിതത്വത്തിലായതും നിർമ്മാണ കമ്പനിയെ പ്രതിസന്ധിയിലാക്കി. ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് വന്നതോടെ സിനിമ എത്രയും പെട്ടെന്ന് റിലീസ് ചെയ്യാൻ കഴിയുമെന്നാണ് നിർമ്മാതാക്കളും ആരാധകരും പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.