Posted On
date_range Updated On
date_range ഗ്യാങ്സ്റ്ററായി വീണ്ടും ധനുഷ്; ഒപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും- 'ജഗമേ തന്തിരം' ടീസര്‍ ഇറങ്ങി
'ആരാണ് സുരുളി?'- വിദേശത്തെ അധോലോക നേതാക്കളെ കൊണ്ടുപോലും ഈ ചോദ്യമുന്നയിക്കുന്ന തമിഴ്നാട്ടിലെ ഗ്യാങ്സ്റ്ററായി ധനുഷ് എത്തുന്ന 'ജഗമേ തന്തിരം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. നടന്‍ ജോജു ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
രജനീകാന്ത് നായകനായ പേട്ടക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണിത്. ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്. ശശികാന്താണ് നിര്‍മ്മാണം. ക്യാമറ-ശ്രേയാസ് കൃഷ്ണ, സംഗീതം-സന്തോഷ് നാരായണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.