കലാഭവൻ നവാസിന്‍റെയും രഹനയുടെയും 'ഇഴ'ക്ക് മില്യൺ കാഴ്ചക്കാർ; ഹൃദ‍യസ്പർശിയെന്ന് ആരാധകർ

അന്തരിച്ച നടൻ കലാഭവൻ നവാസും ഭാര്യ രഹനയും ഒന്നിച്ച് അഭിനയിച്ച 'ഇഴ' എന്ന ചിത്രം ഈയിടെ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന് ഒരു മില്യൺ കാഴ്ചക്കാരായിരിക്കുകയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് ചിത്രം മില്യൺ കാഴ്ചക്കാരെ നേടിയത്. ഹൃദ‍യസ്പർശിയായ ചിത്രമാണ് പലരും അഭിപ്രായപ്പെട്ടു.

നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി എത്തിയ ചിത്രമാണ് ഇഴ. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നതും സിറാജ് റെസ തന്നെയാണ്. ചിത്രത്തിലെ അഭിനേതാക്കൾ ഉൾപ്പെടെയുള്ളവർ യൂട്യൂബിൽ വൈകാരികമായ കമന്‍റുകൾ പങ്കുവെച്ചിട്ടുണ്ട്.

സലാം ക്രിയേഷൻസിന്‍റെ ബാനറിൽ സലിം മുതുവമ്മലാണ് ചിത്രത്തിന്‍റെ നിർമാണം. സിറാജ് റെസ തന്നൊണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം -ഷമീർ ജിബ്രാൻ, എഡിറ്റിങ് -ബിൻഷാദ്, പശ്ചാത്തല സംഗീതം -ശ്യാം ലാൽ, അസോസിയേറ്റ് ക്യാമറ -എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -എൻ.ആർ. ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് -ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട് എന്നിവരാണ്. 

Full View

Tags:    
News Summary - Izha movie gets million views

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.