Posted On
date_range Updated On
date_range 'ഇവൾ കമലാ-ഹസൻ' ചിത്രീകരണം ആരംഭിച്ചു
ഒരു മുറിക്കുള്ളിൽ ആരോരും അറിയാതെ വർഷങ്ങളോളം കഴിഞ്ഞ പെൺകുട്ടിയുടെയും കാമുകന്‍റെയും യഥാർത്ഥ ജീവിത കഥയുടെ ദൃശ്യാവിഷ്ക്കാരമായി സിനിമ ഒരുങ്ങുന്നു. 'ഇവൾ കമലാ-ഹസൻ' എന്ന് പേരിട്ട ചിത്രം തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങുന്നു.
ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് എസ്.പി ആണ്. ഗൂഡല്ലൂർ പൊന്നൂർ ശ്രീകുമരൻ കോവിലിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ചിത്രത്തിൽ കമലയായി ഗംഗാലക്ഷ്മിയും ഹസനായി റിയാസ് പത്താനും അഭിനയിക്കുന്നു. കൂടാതെ തമിഴിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ഊട്ടി, ഗുഡല്ലൂർ, പാലക്കാട്, വട്ടവട തുടങ്ങിയ ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.