ഇർഫാൻ പറഞ്ഞേനെ... ഫഹദിന്റെ ഈ സിനിമ ചെയ്ത സംവിധായകനൊപ്പം വർക്ക് ചെയ്യണമെന്ന്; സംഭാഷണവുമായി ഭാര്യ സുതപ

സിനിമാ ലോകവും പ്രേക്ഷകരും ഏറെ സങ്കടത്തോടെ ഓർക്കുന്ന വിയോഗമാണ് നടൻ ഇർഫാൻ ഖാന്റേത്. ലഞ്ച് ബോക്സ്, അംഗ്രെസി മീഡിയം, ഹിന്ദി മീഡിയം, ഖരീബ് ഖരീബ് സിംഗിൾ തുടങ്ങിയ ചിത്രങ്ങൾക്ക് ഇന്നും കാഴ്ചക്കാരേറെയാണ്. ഭാഷാവ്യത്യാസമില്ലാതെയാണ് ഇർഫാൻ ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഇർഫാൻ ഖാനെക്കുറിച്ചുള്ള ഭാര്യ സുതപ സിക്ദറിന്റെ കുറിപ്പാണ്. താരം ജീവിച്ചിരുന്നെങ്കിൽ തങ്ങളുടെ ഇടയിൽ നടക്കാനിടയുള്ള സിനിമാ ചർച്ചയെ കുറിച്ചായിരുന്നു സുതപയുടെ കുറിപ്പിൽ. നടന്റെ നാലാം ചരമ വാർഷികത്തിലാണ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

 സുതപയുടെ വാക്കുകൾ  ഇങ്ങനെ

ഇർഫാൻ എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് നാല് വർഷവും മൂന്ന് ദിവസവുമാകുന്നു. നാലു വർഷങ്ങൾ? ഒരു കുറ്റബോധം എന്നിലൂടെ കടന്നുപോകുന്നുണ്ട്. സങ്കടവും ഭയവും നിരാശയും കടുത്ത നിസ്സഹായതയുമായി 4 വർഷം ഞങ്ങൾ അദ്ദേഹമില്ലാതെ ജീവിച്ചു. പിന്നീട് ഞാൻ ചിന്തിച്ചു, ഞാൻ അദ്ദേഹത്തോടൊപ്പം കൂടുതൽ കാലം ജീവിച്ചല്ലോയെന്ന്.

1984 മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. 36 വർഷമായി എനിക്ക് അറിയാം. എന്നോടൊപ്പം അദ്ദേഹമില്ലെങ്കിലും അദ്ദേഹത്തോടൊപ്പം എന്റെ മരണം വരെ ഞാനുണ്ടായിരിക്കും.2024 ൽ എന്നോടൊപ്പമുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ സംഭാഷണം എങ്ങനെയായിരിക്കുമെന്ന് ഞാൻ ആലോചിച്ചു. കാരണം അതാണ് ഇന്ന് ഞാൻ ഏറ്റവും അധികം മിസ് ചെയ്യുന്നത്.

ഷൂട്ട് കഴിഞ്ഞ് ഇർഫാൻ നേരെ വീട്ടിലെത്തും, ഞങ്ങളുടെ പൂച്ചയെ ലാളിച്ചുകൊണ്ട് പുസ്തകം വായിക്കും.

ഞാൻ: നിങ്ങൾ ചംകീല കാണണം. ഞാൻ സംസാരിച്ച് തുടങ്ങുമ്പോൾ ഇർഫാൻ എന്നെ നോക്കില്ല. ( ഇർഫാൻ പുസ്തകം വായിക്കുന്ന സമയത്ത് ഒരിക്കലും അങ്ങനെ ചെയ്യില്ല)

ഞാൻ‌: അയാൾ എന്ത് രസമാണ്, എനിക്ക് അദ്ദേഹത്തിന്റെ അഭിനയം ഏറെ ഇഷ്ടപ്പെട്ടു.

ഇർഫാൻ: ആണോ ? ആരുടെ?

ഞാൻ: ദിൽജിത് ദോസാഞ്ചിന്റെ..

ഇർഫാൻ: എന്നെ നോക്കിയതിന് ശേഷം അതെയോ?, അത്രയും മികച്ചതായിട്ട് നിനക്ക് തോന്നിയോ?

ഞാൻ: തീർച്ചയായും, ക്വിസ്സയും ടു ബ്രദേഴ്സും പോലൊരു സിനിമയിൽ നിങ്ങളൊരു സർദാറായി വീണ്ടും അഭിനയിക്കണം, അതിൽ നിങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യണം. അത് വളരെ മികച്ചതായിരിക്കും

ഇർഫാൻ: (അദ്ദേഹത്തിന്റെ ഫോൺ അടിക്കുന്നു.) ഹേ ദിനു (ദിനേശ് വിജയൻ) സുതപ പറയുന്നു ദിൽജിത് ദോസഞ്ച് മികച്ചതാണെന്ന്

ഞാൻ: മികച്ചത് അല്ല. ഗംഭീരം ആണ്

ഇർഫാൻ: അതേ.. നമുക്ക് എന്തെങ്കിലും ചെയ്യാം. ഈ പഞ്ചാബി സൂഫി കവികളെക്കുറിച്ച് എന്തെങ്കിലും ചെയ്യാം. ഞാൻ ഇന്ന് തന്നെ ചംകീല കാണാം. ശേഷം അദ്ദേഹം ഇയർ ഫോണിൽ ശ്രദ്ധിച്ചു കൊണ്ട് പറയും. സുതുപ്... ഇർഷാദ് എന്താണീ എഴുതി വച്ചിരിക്കുന്നത്. (അദ്ദേഹത്തിന് ഇർഷാദ് കാമിലിനെ ഇഷ്ടമായിരുന്നു) 'വിദാ കരോ' എന്ന ​പാട്ട് നീ കേട്ടോ? എന്തൊരു പാട്ടാണ് അത്. എന്നിട്ട് അ​ദ്ദേഹവും അദ്ദേഹത്തിന്റെ മാനേജർ മൻപ്രീതും ഒരുമിച്ചിരിക്കുമ്പോൾ അദ്ദേഹം മൻപ്രീതിനോട് എനിക്കൊരു മലയാള സിനിമ ചെയ്യണമെന്ന് പറയും. ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി സിനിമ ചെയ്യണം. ബോളിവുഡ് അതിന്റെ വഴിക്ക് മാറ്റം വരുത്തിയില്ലെങ്കിൽ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ടുള്ള കുറെ കാര്യങ്ങൾ സംസാരിക്കും. ഞാൻ ഒരു മലയാളം സിനിമ ചെയ്യും... ഇതായിരിക്കും 2024 ൽ ഞങ്ങൾ സംസാരിക്കുക'- സുതപ സോഷ്യൽ മീഡിയയിൽ കുറിച്ചു.

2020-ലാണ് ഇർഫാൻ ഖാന്റെ വിയോ​ഗം. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. നടൻ ബാബിൽ ഖാൻ, ആര്യൻ എന്നിവരാണ് മക്കളാണ്.


Tags:    
News Summary - Irrfan Khan's Wife Sutapa Imagines Conversation With Late Actor About Malayalam Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.