2022 മലയാള സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ വർഷം തിയറ്ററുകളിൽ എത്തിയത്. മലയാളത്തിൽ പുറത്ത് ഇറങ്ങിയ പല ചിത്രങ്ങളും ഇന്ത്യൻ സിനിമാ ലോകത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഈ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് സിനിമ ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റ്നി. കെ.ജി.എഫ് ചാപ്റ്റർ 2, ഭീഷ്മപർവം എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം സ്വന്തമാക്കിയ ചിത്രങ്ങൾ.
2022 ഏപ്രിൽ 14ന് പ്രദർശനത്തിനെത്തിയ കെ.ജി.എഫ് കേരളത്തിൽ നിന്ന് മാത്രം 68.50 കോടി രൂപയാണ് നേടിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും പ്രശാന്ത് നിലിന്റെ കെ.ജി.എഫാണ്. യഷ് പ്രധാനവേഷത്തിൽ എത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു കെ.ജി.എഫ് കേരളത്തിൽ എത്തിച്ചത്.
മമ്മൂട്ടി ചിത്രമായ ഭീഷ്മപർവമാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം. മാർച്ച് 3ന് തിയറ്ററുകളിൽ എത്തിയ ഭീഷ്മപർവം കേരളത്തിൽ നിന്ന് മാത്രം 47.10 കോടി രൂപയാണ് സ്വന്തമാക്കിയത്. ലോക്ക് ഡൗണിന് ശേഷം പുറത്തെത്തിയ ആദ്യത്തെ മെഗാസ്റ്റാർ ചിത്രം കൂടിയായിരുന്നു ഇത്. വൻ ഹൈപ്പോട് കൂടി എത്തിയ ഭീഷ്മപർവം കാണാൻ യൂത്തിനോടൊപ്പം കുടുംബപ്രേക്ഷകരും തിയറ്ററുകളിൽ എത്തിയിരുന്നു. ഈ ചിത്രവും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.