ഹൃത്വിക് റോഷനെക്കാള്‍ പ്രതിഫലം ജൂനിയർ എൻ‌.ടി‌.ആറിനോ! 'വാർ 2' എൻ‌.ടി‌.ആർ തൂക്കിയോ?

ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആറും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജൂനിയർ എൻ.ടി.ആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ആദ്യഭാഗം പോലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും വാർ 2 എന്നാണ് ടീസർ നൽകുന്ന സൂചന. ഹൃത്വിക്, ജൂനിയർ എൻ.ടി.ആർ എന്നിവരുടെ ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ് ആയി അവതരിപ്പിച്ചിരിക്കുന്നത്. വില്ലൻ വേഷത്തിലാണ് ജൂനിയർ എൻ.ടി.ആർ എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ മോശം പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചത്.

ഇപ്പോഴിതാ സിനിമയിലെ ഹൃത്വികിന്റെയും ജൂനിയർ എൻ.ടി.ആറിന്‍റെയും പ്രതിഫലങ്ങളെ സംബന്ധിച്ച റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജൂനിയർ എൻ‌.ടി.ആറിന് 60 കോടിയാണ് സിനിമക്ക് ലഭിക്കുന്നത്. ഇത് ആർ.ആർ.ആറിന് ലഭിച്ച പ്രതിഫലത്തേക്കാൾ കൂടുതലാണ്. 45 കോടിയാണ് ജൂനിയർ എൻ.ടി.ആറിന് ആർ.ആർ.ആറിൽ ലഭിച്ചത്. അതേസമയം, ഹൃത്വിക് റോഷന് 48 കോടിയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. നായികയായി എത്തുന്ന കിയാരാ അദ്വാനിക്ക് 15 കോടിയാണ് പ്രതിഫലം. ഇതുവരെയുള്ള കിയാരയുടെ ഏറ്റവും വലിയ പ്രതിഫലമാണ് ഇത് എന്നാണ് റിപ്പോർട്ട്.

ആഗസ്റ്റ് 14 ന് വാർ 2 തിയറ്ററുകളിൽ റിലീസ് ചെയ്യും. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് വാർ 2 നിർമിക്കുന്നത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് വാർ 2. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

Tags:    
News Summary - Hrithik Roshan and Jr NTR fees in War 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.