എമ്പുരാന്‍, തുടരും എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഹൃദയപൂര്‍വ്വം. ഇപ്പോഴിതാ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ ഹൃദയപൂര്‍വ്വത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലും സംഗീത് പ്രതാപുമുള്ളതാണ് പോസ്റ്ററിലുള്ളത്. ചിത്രം ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പോസ്റ്റര്‍ നൽകുന്ന സൂചന. ഒരിടവേളക്ക് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കൈകോര്‍ക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ സംഗീത, സിദ്ധീഖ്, സബിത ആനന്ദ്, ബാബുരാജ്, നിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോനു ടി.പിയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ആഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററിലെത്തുന്നത്.
മഞ്ജു വാര്യർ നായികയായ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലാണ് മോഹൻലാലും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ചത്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു പ്ലസന്‍റ് സിനിമയായിരിക്കും ഹൃദയപൂർവ്വം എന്ന് സത്യൻ അന്തിക്കാട് സൂചിപ്പിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് സത്യൻ അന്തിക്കാടിന്‍റെ ചിത്രം കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്നതിനാൽ തന്നെ ഹൃദയപൂർവ്വം വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.