ഹൊറർ കോമഡി ത്രില്ലർ 'ജിൻ-ദി പെറ്റ്' ഇനി ഒ.ടി.ടിയിൽ

ടി.ആർ ബാലയുടെ സംവിധാനത്തിലൊരുങ്ങിയ തമിഴ് ഫാന്റസി ചിത്രം 'ജിൻ- ദി പെറ്റ്' ഒ.ടി.ടിയിലെത്തി. സൺ എൻ.എക്‌സ്‌.ടിയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ഹൊറർ കോമഡി ത്രില്ലറായി ഒരുക്കിയ ചിത്രം മേയ് 30നായിരുന്നു തിയറ്ററുകളിലെത്തിയത്. ടി.ആർ ബാല ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫെയറി ടെയിൽ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. അമാനുഷിക ശക്തിയുള്ള നിഗൂഢമായ പെട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്.

ജിൻ എന്ന ഒരു നിഗൂഢ ജീവിയെ മൂന്ന് കർശന വ്യവസ്ഥകൾക്ക് വിധേയമായി ദത്തെടുത്ത ശേഷം അറിയാതെ തന്നെ അവരുടെ ജീവിതത്തിലേക്ക് കുഴപ്പങ്ങൾ ക്ഷണിച്ച് വരുത്തുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ജിൻ-ദി പെറ്റ് കഥ പറയുന്നത്. ആ വ്യവസ്ഥകൾ ലംഘിക്കപ്പെടുമ്പോൾ അനന്തരഫലങ്ങൾ വിനാശകരമായിരിക്കും. തുടർന്ന് ഉണ്ടാകുന്ന അമാനുഷിക ശക്തികളെ നിയന്ത്രിക്കാൻ നായകൻ പോരാടുമ്പോൾ ഹൊറർ, പ്രണയം, കോമഡി എന്നിവയുടെ ഒരു റോളർ-കോസ്റ്റർ യാത്രയായി ചിത്രം മാറുന്നു.

ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധനേടിയ മുഗേൻ റാവു, ഭവ്യ ത്രിഖ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ബാല ശരവണൻ, ഇമ്മാൻ, രാധ രവി, വടിവുക്കരശി, നിഴൽഗൽ രവി, വിനോദിനി വൈദ്യനാഥൻ, ജോർജ്ജ് വിജയ്, മാസ്റ്റർ ശക്തി, നന്ദു ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. അർജുൻ രാജ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യതിരിക്കുന്നത് ദീപക് ആണ്. വിവേക്, മെർവിൻ എന്നിവരാണ് സംഗീതം.

Tags:    
News Summary - Horror comedy thriller 'Jin-The Pet' now on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.