ന്യൂഡൽഹി: 2026ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി നീരജ് ഗായ്‍വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. ധർമ്മ പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, ജാൻവി കപൂർ, വിശാൽ ജേത്വ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അഭിനയിപ്പിച്ചത്. സാമൂഹിക യാഥാർത്ഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും വരച്ചുകാട്ടുന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെയാണ് ഇഷാൻ ഖട്ടറും വിശാൽ ജേത്വ അവതരിപ്പിച്ചത്.
പൊലീസ് ഫോഴ്സിൽ പ്രവേശിക്കുന്നത് സ്വപ്നം കാണുന്ന രണ്ടു പേർ. സാമൂഹിക മതിലുകൾ മറികടന്ന് ജീവിതം സ്വന്തമാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾ. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതിയായി ജാൻവി കപൂർ എത്തുന്നു. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെയും കഥയാണ് ‘ഹോംബൗണ്ട്’.
കാൻസ് ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. പിന്നാലെ ടോററ്റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം മികച്ച പ്രതികരണം നേടി. അന്താരാഷ്ട്ര പീപ്പിൾ ചോയ്സ് അവാർഡിൽ സെക്കൻഡ് റണ്ണറപ്പും ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.