ന്യൂജെൻ മക്കൾക്കൊപ്പം നിൽക്കാനുള്ള പിതാവിന്‍റെ​ ശ്രമങ്ങൾ; 'ഹാഷ്​ ഹോം' 19ന്​ ആമസോണിൽ

സാമൂഹിക പ്രസക്തവും നിത്യജീവിതത്തിൽ കണ്ടുവരുന്നതുമായ പ്രമേയം ലളിതവും മനോഹരവുമായി പറയുന്ന ഫാമിലി ഡ്രാമ 'ഹാഷ്​ ഹോം' ഈമാസം 19ന്​ ആമസോൺ പ്രൈം റിലീസ്​ ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ച ിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്​ റോജിൻ തോമസാണ്. സാങ്കേതികവിദ്യയിൽ പരിമിതികളുള്ള ഒലിവർ എന്ന കേന്ദ്ര കഥാപാത്രത്തെ ഇന്ദ്രൻസ്​ ആണ്​ അവതരിപ്പിക്കുന്നത്​. സദാസമയവും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന തന്‍റെ രണ്ട് ആൺമക്കളോട് അടുപ്പം നിലനിർത്താൻ ഒലിവർ നടത്തുന്ന ശ്രമങ്ങളാണ്​ ചിത്രത്തിലൂടെ പറയുന്നത്​.

ശ്രീനാഥ് ഭാസി, വിജയ് ബാബു, മഞ്ജു പിള്ള, നസ്​ലിൻ, കൈനകരി തങ്കരാജ്, കെ.പി.എ.സി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്‍റണി, പോളി വിൽസൺ, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, അജു വർഗീസ്, കിരൺ അരവിന്ദാക്ഷന്, ചിത്ര, പ്രിയങ്ക നൈറിൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അടുത്തിടെ ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ മലയാള സിനിമകളുടെ അഭൂതപൂർവമായ വിജയം രാജ്യത്തുടനീളം സ്ട്രീമിങ്​ സിനിമകളോടുള്ള വർധിക്കുന്ന പ്രചാരമാണ് സാക്ഷ്യപ്പെടുത്തുന്നതെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യ കണ്ടന്‍റ്​ ഡയറക്ടര് ആൻഡ്​ ഹെഡ് വിജയ് സുബ്രഹ്മണ്യം പറഞ്ഞു.

പ്രേക്ഷകർക്ക്​ ചിന്തിക്കാൻ അവസരം നൽകുന്ന സാമൂഹികപ്രസക്​തമായ ചിത്രം ഒരുക്കുക എന്ന ലക്ഷ്യമാണ് 'ഹാഷ്​ ഹോമി'ലൂടെ സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു പറഞ്ഞു. നാം കണ്ടുപരിചയിച്ച കഥാപാത്രങ്ങളെ ശ്രദ്ധാപൂർവ്വം കഥാകഥന രീതിയിലേക്ക് ഉൾച്ചേർക്കുകയും ലളിതവും കുടുംബസമേതം ആസ്വദിക്കാവുന്നതുമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയുമാണ്​ ഈ സിനിമയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ചിത്രം ഒരുക്കാനുള്ള ശ്രമാണ് 'ഹാഷ്​ ഹോം' എന്ന് രചയിതാവും സംവിധായകനുമായ റോജിൻ തോമസ് പറഞ്ഞു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ അറിയാതെ ഇന്‍റർനെറ്റിൽ പെട്ടുപോകുന്ന കുടുംബങ്ങളുടെ സ്​പന്ദനമാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.  

Tags:    
News Summary - #Home movie will release in amazon prime video on Aug 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.