അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന 'ഹൈവാന്‍' ചിത്രീകരണം പൂർത്തിയായി

അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന 'ഹൈവാന്‍' ചിത്രീകരണം പൂർത്തിയായി. നിർമാണ കമ്പനിയായ തെസ്പിയൻ ഫിലിംസ് ഷൂട്ടിങ്ങിന്റെ അവസാന ദിവസത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാനും സംവിധായകൻ പ്രിയദർശനും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രവും ഇതിൽ ഉൾപ്പെടുന്നു. ഹൈവാന്നിലെ മറ്റൊരു താരമായ സയാമി ഖേറിനെയും ഫോട്ടോകളിൽ കാണാം.

‘ഞങ്ങളുടെ ചിത്രമായ ഹൈവാന്റെ ചിത്രീകരണം പൂർത്തിയായി! സ്‌നേഹവും നന്ദിയും അഭിമാനവും കൊണ്ട് ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു! ഉടൻ തന്നെ തിയേറ്ററുകളിൽ കാണാം!’ എന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.

പ്രിയദർശന്റെ തന്നെ 2016ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം ത്രില്ലർ ചിത്രം ഒപ്പത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹൈവാന്‍ ഒരുക്കുന്നത്. എന്നാൽ തിരക്കഥയിലും സംഭാഷണത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പ്രിയദർശൻ തന്നെ പറഞ്ഞിട്ടുണ്ട്.

കാഴ്ചപരിമിതിയുള്ള ഒരാൾ ഒരു ജഡ്ജിയുടെ മകളുടെ സംരക്ഷകനാകുന്ന കഥയായിരുന്നു ഒപ്പത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. ഹിന്ദി പതിപ്പിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്ന് പ്രിയദർശൻ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. കെ.വി.എൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. കൊച്ചി, വാഗമൺ, ഊട്ടി, ബോംബെ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷനുകള്‍. 'ഭൂത് ബംഗ്ല'ക്ക് ശേഷമാണ് പ്രിയദർശൻ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിലേക്ക് കടന്നത്.

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, പ്രിയദർശൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ 2008ൽ പുറത്തിറങ്ങിയ തഷാന് ശേഷം 17 വർഷങ്ങൾക്കിപ്പുറം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശ്രിയ പിൽഗാവോങ്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 2026ൽ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.

Tags:    
News Summary - Hayawan completes shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.