'ഇവരുടെ മൗനം കണ്ടു പഠിക്കണം, ആരാധന കൂടിക്കൂടി വരികയാണ്'; പരിഹാസവുമായി ഹരീഷ് പേരടി

മലയാള സിനിമാ മേഖലയിലെ വിവാദങ്ങളിൽ നിലപാട് അറിയിക്കാത്ത സൂപർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ട്രോളി നടൻ ഹരീഷ്​ പേരടി. ഏത്​ പ്രശ്​നത്തിലും സംഘർഷം ഒഴിവാക്കാനായി ഇരു നടൻമാരും സ്വീകരിക്കുന്ന മൗനം നമ്മൾ കണ്ടുപഠിക്കേണ്ടതാണെന്ന്​ ഹരിഷ്​ പേരടി ഫേസ്​ബുക്കി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് തിരിച്ചറിയുന്നതായും എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.

പുതുതായി തുടങ്ങിയ ശ്രീനാരായണ സർവകലാശാലയിൽ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവർ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്താൽ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാർത്തെടുക്കാൻ പറ്റുമെന്നും ഹരീഷ്​ പേരടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ഇടവേള ബാബുവി​െൻറ അഭിമുഖവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളിൽ ഹരീഷ്​ പ്രതികരണവുമായി എത്തിയിരുന്നു. നടി പാർവ്വതി അമ്മ സംഘടനയിൽ നിന്നും രാജിവെച്ചതിന്​ പിന്നാലെ ഫേസ്​ബുക്കിൽ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു. -''ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടിയെ...അഭിവാദ്യങ്ങൾ ...മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോയ ഒരു പെൺകുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവർക്ക് മാത്രമെ മനസ്സിലാക്കാൻ പറ്റാതെ പോവുകയുള്ളു....തെറ്റുകൾ ആർക്കും പറ്റാം..ബോധപൂർവ്വമല്ലാത്ത നാക്കുപിഴയാണെങ്കിൽ അതിനെ തിരുത്തേണ്ടത് ആ പെൺകുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്...എന്ന് - അഭിപ്രായങ്ങൾ ആർക്കും പണയം വെക്കാത്ത..ഹരീഷ് പേരടി ... - പാർവ്വതിയുടെ ചിത്രത്തോടൊപ്പമായിരുന്നു ഹരീഷ്​ പേരടിയുടെ കുറിപ്പ്​​.

ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണ്ണ രൂപം

ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്...ഏതൊരു പ്രശനത്തിലും സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇവർ സ്വീകരിക്കുന്ന മൗനം..അത് നമ്മൾ കണ്ടൂ പഠിക്കേണ്ടതാണ്...മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാൻ തിരിച്ചറിയുന്നു...എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു...പുതുതായി തുടങ്ങിയ ശ്രീനാരയാണ സർവകലാശാലയിൽ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവർ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാൽ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാർത്തെടുക്കാൻ പറ്റും...

ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്...ഏതൊരു പ്രശനത്തിലും സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇവർ...

Posted by Hareesh Peradi on Friday, 16 October 2020

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.