‘ഹൈദർ’ പോലുള്ള സിനിമകൾ ഇനിയൊരിക്കലും എടുക്കാനാവില്ലെന്ന് ഷാഹിദ് കപൂർ

മുംബൈ: വിശാൽ ഭരദ്വാജിന്റെ ‘ഹൈദർ’ പോലെയുള്ള വിവാദ സിനിമകൾ  ഇനിയൊരിക്കലും ചെയ്യാനാവില്ലെന്ന് അതിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടൻ ഷാഹിദ് കപൂർ. തീവ്രവാദം അതിന്റെ മൂർധന്യാവസ്ഥയിലായിരുന്ന 1995ൽ കശ്മീർ പശ്ചാത്തലമാക്കിയ ചിത്രം ബോക്‌സ് ഓഫിസിൽ വലിയ വാണിജ്യ വിജയമായിരുന്നു.

‘ഹൈദറിൽ’ ഷാഹിദ് തന്റെ പിതാവിന്റെ ഖബറിടത്തിൽ എത്തിയപ്പോൾ നിയന്ത്രണംവിട്ട് കരയുന്ന ശ്രദ്ധേയമായ രംഗമുണ്ട്. മുംബൈയിൽ നടന്ന സ്ക്രീൻ ലൈവിൽ ഷാഹിദ് ഈ രംഗം ഷൂട്ട് ചെയ്ത സന്ദർഭം അനുസ്മരിച്ചു.
‘ഞാൻ ഈ ഷോട്ട് ചെയ്യാൻ തയ്യാറായാപ്പോൾ കാമറ എന്നിൽ നിന്ന് വളരെ അകലെയായിരുന്നു. ഗ്ലിസറിൻ ഉപയോഗിക്കാൻ ഞാനാഗ്രഹിച്ചില്ല. ഒരു കുഴിമാടത്തിനു മുന്നിലായി നിൽക്കുകയായിരുന്നു. ഇരിക്കാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. ‘ഇപ്പോൾ നിൽക്കൂ, ആ സമയത്ത് നിങ്ങൾക്ക് ഇരിക്കാം’എന്ന് അവർ പറഞ്ഞു. ആ ഷോട്ടിനിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. ഐസിൽ കുത്തിയതുമൂലം കൈകൾ മരവിച്ചത് മാത്രം ഓർക്കുന്നു. കഠിനമായ തണുപ്പായിരുന്നു അവിടെ. വിശാൽ സാർ എന്നെ പിടിച്ച് നിൽക്കുന്നതാണ് ഞാൻ കാണുന്നത്. ഷോട്ട് കുറച്ച് മുമ്പ് കഴിഞ്ഞുവെന്ന് അവർ പറഞ്ഞു.’

ഭരദ്വാജും ബഷാരത് പീറും ചേർന്ന് എഴുതിയ 2014 ലെ ഹിന്ദി പൊളിറ്റിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് ഹൈദർ. ഷാഹിദ് കപൂറിനു പുറമെ തബു, കെ.കെ. മേനോൻ, ശ്രദ്ധ കപൂർ, ഇർഫാൻ ഖാൻ എന്നിവരാണ് ഇതിൽ അഭിനയിച്ചത്. കലാപബാധിതമായ കശ്മീർ സംഘർഷങ്ങൾക്കിടയിൽ, വില്യം ഷേക്‌സ്‌പിയറിന്റെ ‘ഹാംലെറ്റ്’ എന്ന ദുരന്തകഥയുടെ ആധുനികകാല അനുകരണമാണ് ഹൈദർ. ബഷാരത് പീറിന്റെ ഓർമക്കുറിപ്പായ ‘കർഫ്യൂഡ് നൈറ്റി’നെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചത്.

വിദ്യാർഥിയും യുവ കവിയുമായ ഹൈദർ, തന്റെ പിതാവിന്റെ തിരോധാനത്തെക്കുറിച്ചുള്ള ഉത്തരം തേടി സംഘർഷത്തിന്റെ കൊടുമുടിയിൽ കശ്മീരിലേക്ക് മടങ്ങുകയും സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

ഈ ചിത്രം 19ാമത് ബുസാൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും 2014 ഒക്ടോബർ 2ന് ലോകമെമ്പാടും റിലീസ് ചെയ്യുകയും വ്യാപകമായ നിരൂപക പ്രശംസ നേടുകയും ചെയ്തു. ബോക്‌സ് ഓഫിസിൽ വലിയ വാണിജ്യ വിജയമായിരുന്നു ചിത്രം.

കാമിനേ, ഹൈദർ, ജബ് വി മെറ്റ്, ഉഡ്താ പഞ്ചാബ് തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് പേരുകേട്ട ഷാഹിദ് വ്യവസായത്തിൽ തൻ്റേതായ ഇടം നേടിയിട്ടുണ്ട്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അദ്ദേഹത്തിൻ്റെ ബ്ലോക്ക്ബസ്റ്റർ ‘കബീർ സിങ്’ വളരെക്കാലമായി പ്രേക്ഷകർക്കിടയിൽ വ്യാപകമായ ചർച്ച ചെയ്യ​പ്പെട്ടു.
സ്‌ക്രീൻ ലൈവിൽ, ഷാഹിദ് തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘ദേവ’യെക്കുറിച്ചും പഞ്ഞു.


Tags:    
News Summary - We can’t do controversial films like Haider anymore -Shahid Kapoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.