മുസ്‌ലിം ജീവിതം പറയുന്ന ഗാനങ്ങളുമായി ‘ഹബീബി’

നൂറ്റാണ്ടുകളായി തമിഴ് സിനിമയിൽ മുസ്‌ലിംകളുടെ ജീവിതം പൂർണ്ണമായും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈ വലിയ കുറവ് പരിഹരിക്കുന്ന വിധത്തിൽ സംവിധായിക മീര കതിരവൻ സംവിധാനം ചെയ്ത് ‘ഹബീബി’ റിലീസിന് തയാറാകുന്നു. ചിത്രത്തിലെ ഗാനങ്ങളാണ് ശ്രദ്ധ നേടുന്നത്.

കവി യുഗഭാരതിയുടെ വരികളിൽ രൂപപ്പെട്ട ‘വല്ലോനോ വല്ലോനെ’, ഇ.എം. നാഗൂർ ഹനീഫയുടെ സ്മരണയ്ക്ക് നിർമ്മിച്ച മറ്റൊരു ഗാനവും ഉൾകൊള്ളിച്ചിരിക്കുന്നു. നാഗൂർ ഹനീഫയുടെ ജന്മദിനമായ ഡിസംബർ 25ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ‘വല്ലോനോ വല്ലോനെ’ പുറത്തിറക്കിയത്. അണ്ണ അറിവാലയത്തിൽ നടന്ന ചടങ്ങിൽ ഡി.എം.കെ മന്ത്രിമാരും പാർട്ടി പ്രവർത്തകരും ‘ഹബീബി’ അണിയറ പ്രവർത്തകരും പങ്കെടുത്തു.


ഈശാ, മാളവിക മനോജ്, ദനുസ്രീ സുധാകരൻ, അനുസ്രേയ രാജൻ തുടങ്ങിയ നിരവധി പുതിയ മുഖങ്ങൾ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.

നേഷം എന്‍റർടെയ്ൻമെന്‍റ് നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് അവകാശം വി ഹൗസ് പ്രൊഡക്ഷൻസ് സുരേഷ് കാമാട്‌സി നേടിയിട്ടുണ്ട്. മഹേഷ് മുത്തുചാമി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അപ്പുന്നി സാജനാണ് കലാ സംവിധായകൻ.

Tags:    
News Summary - habibi tamil movie songs released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.