നടൻ സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം

 ടൻ സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.  രണ്ടു ബൈക്കുകളിലായി എത്തിയ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് നടൻ പറഞ്ഞു.  സംഭവത്തിൽ ആളൂർ പൊലീസ് കേസ് എടുത്തു.  

നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് നടൻ കുഴിക്കാട്ടുശേരിലെത്തിയത്. സുഹൃത്തുക്കളായ നാല്പേർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്ര ചെയ്യവെ വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്  പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. നടനും  സുഹൃത്തുക്കൾക്കും  മർദനമേറ്റിട്ടുണ്ട്.

Tags:    
News Summary - Four Men Attackes Actor Sunil Sukhada's car In Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.