'ഫിഞ്ചു'മായി ടേം ഹാങ്ക്​സ്​ വരുന്നു; സംവിധാനം ഗെയിം ഒാഫ്​ ​ ത്രോൺസ്​ ​ഫെയിം മിഗ്വേൽ സപോച്ച്​നിക്​

ഹോളിവുഡിലെ പ്രതിഭാശാലിയായ നടൻ ടോം ഹാങ്ക്​സ്​ കേന്ദ്ര കഥാപാത്രമാകുന്ന ഫിഞ്ച്​ റിലീസിന്​ തയ്യാറെടുക്കുന്നു. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ആപ്പിൾ ടിവി പ്ലസിലാണ്​ സിനിമ റിലീസ്​ ചെയ്യുക. ഗെയിം ഒാഫ്​ ത്രോൺസ്​ ടെലിവിഷൻ സീരീസിലൂടെ ലോകപ്രശസ്​തനായ സംവിധായകൻ മിഗ്വേൽ സപോച്ച്​നിക് ആണ്​ ഫിഞ്ച്​ സംവിധാനം ചെയ്യുന്നത്​.


ക്രെയ്​ഗ്​ ലക്കും ഐവർ പവലും ചേർന്നാണ്​ സിനിമക്ക്​ തിരക്കഥ ഒരുക്കുന്നത്​. സയൻസ്​ ഫിക്ഷൻ സിനിമയാണ്​ ഫിഞ്ച്​. റോബോട്ടിക്​സ്​ എഞ്ചിനീയറായ ഫിഞ്ചി​െൻറ വേഷമാണ്​ ടോം ഹാങ്ക്​സ്​ ചെയ്യുന്നത്​. ഗുഡ്​ ഇയർ എന്ന നായയും ജെഫ്​ എന്ന റോബോട്ടുമാണ്​ മറ്റ്​ പ്രധാന കഥാപാത്രങ്ങൾ​.

2010ലെ ഫ്യൂച്ചറിസ്റ്റിക് ത്രില്ലർ 'റെപ്പോ മെൻ' എന്ന ചിത്രത്തിന് ശേഷം മിഗ്വേൽ സപോച്ച്​നിക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഫീച്ചർ ഫിലിമാണ് ഫിഞ്ച്. 2020 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സിനിമയാണിത്​. നിലവിൽ നവംബർ അഞ്ചിന്​ സിനിമ പുറത്തിറക്കാനാണ്​ അണിയറക്കാർ തീരുമാനിച്ചിരിക്കുന്നത്​. 

Full View

Tags:    
News Summary - tom hanks movie Finch Trailer Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.