ചെന്നൈ: ചലച്ചിത്രനടി കസ്തൂരി ബി.ജെ.പിയിൽ ചേർന്നു. ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്‌നാട് പാർട്ടി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്.
നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും ബി.ജെ.പിയിൽ ചേർന്നു. തമിഴ്‌നാട് ബി.ജെ.പി കലാസാംസ്കാരികവിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തിലാണ് നമിത ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.