representational image

ഡീ​ഗ്രേ​ഡി​ങ്, വ​ർ​ഗീ​യ​ത വ​ർ​ധി​ക്കുന്നു; ഫാൻസ് ഷോ നിർത്തുമെന്ന് ഫി​യോ​ക്

കൊ​ച്ചി: തി​യ​റ്റ​റു​ക​ളി​ൽ പു​തി​യ സി​നി​മ​ക​ളു​ടെ റി​ലീ​സ് സ​മ​യ​ത്തെ ഫാ​ൻ​സ് ഷോ​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് (ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് യു​നൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള). മാ​ർ​ച്ച് 29ന് ​ന​ട​ക്കു​ന്ന ജ​ന​റ​ൽ ബോ​ഡിയിൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഫി​യോ​ക് പ്ര​സി​ഡ​ന്‍റ്​ കെ. ​വി​ജ​യ​കു​മാ​ർ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

ഇതി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ ഡീ​ഗ്രേ​ഡി​ങ്, വ​ർ​ഗീ​യ​ത തു​ട​ങ്ങി​യ​വ വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ത​ല്ലാ​തെ ഈ ​ഷോ​കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് നി​ർ​ത്താ​നു​ള്ള തീ​രു​മാ​നമെടുത്തത്- അദ്ദേഹം പറഞ്ഞു. 

തിയറ്ററുകളിലേയ്‌ക്ക് ആളുകൾ എത്താത്തതിന്റെ പ്രധാന കാരണം ഇത്തരം ഫാൻസ് ഷോക്ക് പിന്നാലെ വരുന്ന മോശം പ്രതികരണങ്ങളാണ്. ഇനി റിലീസാകാൻ പോകുന്ന സിനിമകൾക്കുണ്ടാകുന്ന ഡീഗ്രേഡിങ്, ഫാൻസ് ഷോ നിർത്തലാക്കുന്നതോടെ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണ് ഫിയോക്കിന്റെ പ്രതീക്ഷ. സിനിമയിലെ പ്രധാന രംഗങ്ങളും സമൂഹിക മാധ്യമങ്ങളിലൂടെ ചോരുന്നത് തടയാനാകുമെന്നാണ് ഫിയോക്കിന്റെ പ്രതീക്ഷയെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

Tags:    
News Summary - De-grading, communalism increasing; feuok decided to stop fans show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.