മദൻ ബോബ്

പ്രശസ്ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.

ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്സ്, തെനാലി, വസൂൽരാജ എം.ബി.ബി.എസ്, റെഡ് ‌തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ സെല്ലുലോയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചു. എസ്‌ കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Famous Tamil actor Madan Bob passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.