മയക്കുമരുന്നിന്​ പ്രോത്സാഹനം: ‘നല്ല സമയം’ ട്രെയിലറിനെതിരെ കേസ്​

കോഴിക്കോട്: മയക്കുമരുന്ന്​ ഉപയോഗം ​പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ ഒമര്‍ ലുലുവിന്‍റെ 'നല്ല സമയം' സിനിമയുടെ ട്രെയിലറിനെതിരെ എക്‌സൈസ് കേസ്​. കോഴിക്കോട് റേഞ്ച് ഓഫീസിൽനിന്ന്​ സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ട്രെയിലറിലുണ്ടെന്നായിരുന്നു പരാതി. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പ്​ ട്രെയിലറില്‍ നല്‍കിയിട്ടില്ല. 

വെളളിയാഴ്ചയാണ് നല്ല സമയം തിയറ്ററുകളിൽ എത്തിയത്. റിലീസിന് മുന്നോടിയായി പുറത്തു വിട്ട ട്രെയിലറിൽ എം.ഡി.എം.എ ഉപയോഗിക്കുന്ന രംഗങ്ങളുണ്ട്.കൂടാതെ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ടീസറിലുണ്ടായിരുന്നു.  

ഇർഷാദ് അലി നായകനാ‍യ ചിത്രത്തിൽ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾക്കൊപ്പം ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്.

Tags:    
News Summary - Excise Case Against Omar LuLu Movie Nalla Samayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.