സൽമാനെ വെല്ലുമോ...; ടൈഗർ 3 വില്ലനാവാൻ കിടിലൻ മേക്കോവറിൽ ഇമ്രാൻ ഹാഷ്​മി, വിഡിയോ വൈറൽ

ബോളിവുഡ്​ താരം ഇമ്രാൻ ഹാഷ്​മി തിരിച്ചുവരവി​െൻറ പാതയിലാണ്​. ഒരു കാലത്തെ യുവാക്കളുടെ ഹരമായിരുന്ന താരം തുടർ പരാജയങ്ങൾ കാരണം സമീപകാലത്തായി ഫീൽഡ്​ ഒൗട്ടി​െൻറ വക്കിലെത്തിയിരുന്നു. എന്നാൽ, 'ചെഹരേ' എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ ഇമ്രാൻ ഗംഭീര തിരിച്ചുവരവാണ്​ നടത്തിയത്​. അമിതാബ്​ ബച്ചനായിരുന്നു ചെഹ്​രെയിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. ചെഹ്​രെയുടെ ഒടിടി റിലീസിന്​ പിന്നാലെ, പ്രേക്ഷകരും നിരൂപകരും ഇമ്രാൻ ഹാഷ്​മിയുടെ പ്രകടനത്തെ കുറിച്ച്​ വാതോരാതെ പ്രശംസിക്കുന്നുണ്ട്​.

അതേസമയം, താരത്തി​െൻറതായി ഇനി വരാൻ പോകുന്ന ചിത്രം ടൈഗർ 3യാണ്​. ഏക്​ താ ടൈഗർ, ടൈഗർ സിന്ദാ ഹേ എന്നീ വമ്പൻ ഹിറ്റുകൾക്ക്​ ശേഷം ടൈഗർ സീരീസിലേക്ക്​ മൂന്നാമതായി എത്തുന്ന ചിത്രമാണിത്​. സൽമാൻ ഖാൻ, കത്രീന കൈഫ്​, എന്നിവർ നായികാ നായകൻമാരാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ്​​ ഇമ്രാൻ ഹാഷ്​മിയെത്തുന്നത്​.

ചിത്രത്തിൽ ഗംഭീര മേക്കോവറിലായിരിക്കും ഇമ്രാൻ ഹാഷ്മിയെ കാണാൻ കഴിയുക. അതിന്​ വേണ്ടി താരം മാസങ്ങളായുള്ള ട്രെയിനിങ്ങിലായിരുന്നു. ടൈഗറിൽ സൽമാ​െൻറ വില്ലനാകാൻ വേണ്ടിയുള്ള ജിമ്മിലെ ത​െൻറ കഠിനമായ വർക്​ ഒൗട്ട്​ പ്രദർശിപ്പിക്കുന്ന വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്​. ​'പ്രിയപ്പെട്ട ഫാറ്റ്​ മരിക്കാൻ തയ്യാറായിക്കോളൂ' എന്ന അടിക്കുറിപ്പിൽ ഇമ്രാൻ പങ്കുവെച്ച വിഡിയോ ഇപ്പോൾ വൈറലാണ്​.

മനീഷ്​ ശർമയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ​ബോളിവുഡ്​ ബാദ്​ഷാ ഷാരൂഖ്​ ഖാൻ ടൈഗർ 3ൽ അതിഥി താരമായി എത്തുന്നുണ്ട്​. വമ്പൻ ബജറ്റിൽ നിർമിക്കപ്പെടുന്ന ചിത്രത്തിൽ റോ ഏജൻറായാണ്​ സൽമാൻ അഭിനയിക്കുന്നത്​.

Tags:    
News Summary - Emraan Hashmi undergoes physical transformation shares video of training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.