കുട്ടിക്കാലം മുതൽ ഷാരൂഖ് ഖാന്റെ ആരാധകനാണെന്നും തന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യരുതെന്ന് നടൻ ദുൽഖർ സൽമാൻ. ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ മാധ്യമങ്ങളോട് പറഞ്ഞു. സീതാരാമത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രചാരണത്തിനിടെയാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.
ഷാരൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. ഒരു മാതൃകയാണ് അദ്ദേഹം. പ്രത്യേകിച്ച് ആളുകളോട് സംസാരിക്കുന്നതിലും ഇടപഴകുന്നതിലും സ്ത്രീകളെ ബഹുമാനിക്കുന്നതിലും. ആളുകൾ നിറഞ്ഞ ഒരു മുറിയിൽ പോലും ഷാരൂഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കിൽ ആ മുറിയിൽ നിങ്ങൾ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകുമെന്നും ദുൽഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.