മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായിട്ടാണ് ദുൽഖർ സൽമാൻ സിനിമ കരിയർ ആരംഭിക്കുന്നത്. എന്നാൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇന്ന് മമ്മൂട്ടിയുടെ മകൻ എന്നതിൽ ഉപരി സ്വന്തം പേരിലാണ് ദുൽഖറിനെ അറിയപ്പെടുന്നത്.
മലയാളത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ഇന്ന് തെന്നിന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ്. സീതാരാമമാണ് ഏറ്റവും പുതിയ ചിത്രം. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
മമ്മൂട്ടിയുടെ മകൻ എന്നതിനെക്കാളും സ്വന്തം പേരിൽ അവസരങ്ങൾ ലഭിക്കാനാണ് താൽപര്യമെന്ന് നടൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത സിനിമയിലെ അച്ഛന്റേയും മകന്റേയും ഭയത്തെ കുറിച്ച് പറയുകയാണ് ദുൽഖർ സൽമാൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമാ പരാജയത്തെ കുറിച്ച് മമ്മൂട്ടിക്കും ദുൽഖറിനും ഭയമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
സിനിമയുടെ പരാജയത്തെ കുറിച്ചോർത്ത് ഞങ്ങൾക്ക് എല്ലാവർക്കും പേടിയുണ്ട്. എന്നാൽ റിസ്ക് എടുക്കുന്നത് സ്വാഭാവികമാണ്. പലപ്പോഴും പിതാവിനോട് തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യാൻ സാധിക്കാറില്ല. സിനിമയെ കുറിച്ച് ചർച്ച ചെയ്യാൻ കുറച്ച് സമയം വേണം. എന്നാൽ ഇപ്പോൾ ഞങ്ങൾ രണ്ടു പേരും തിരക്കിലാണ് എന്നേക്കാൾ തിരക്കാണ് ആദ്ദേഹത്തിന്. എന്നാൽ ഇപ്പോൾ ഞങ്ങൾ പരസ്പരം ഐഡിയകൾ കൈമാറാറുണ്ട്. ഇരുവരും വൃത്യസ്തരായ നടൻമാരാണ്. അതിനാൽ കൂടുതൽ പങ്കുവെക്കാനുമുണ്ടാകും-ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.