ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയുമായി മത്സരമുണ്ടോ; തുറന്ന് പറഞ്ഞ് നടൻ

തെന്നിന്ത്യൻ സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളാണ് ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും. തിയറ്ററുകളിൽ മുഖാമുഖം എത്താറുണ്ടെങ്കിലും ജീവിതത്തിൽ   ഇരുവരും തമ്മിൽ വളരെ  അടുത്ത ബന്ധമാണ്. ദുൽഖറിനെ  ആരാധകർ വിളിക്കുന്നത് പോലെ 'കുഞ്ഞിക്കാ' എന്നാണ് വിജയിയും വിളിക്കുന്നത്. 

ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറക്കുകയാണ് ദുൽഖർ സൽമാൻ. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് വാചാലനായത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായ ഇരുവരും തമ്മിൽ യാതൊരു സിനിമാ മത്സരവുമില്ലെന്നാണ് ഡിക്യൂ പറയുന്നത്.

'ഞങ്ങൾക്ക് തമ്മിൽ വളരെ തീവ്രമായ ഒരു ബന്ധമുണ്ട്. ഒരുപോലെ ചിന്തക്കുന്നവരാണ്. ചില ആളുകൾ ആദ്യ കാഴ്ചയിൽ തന്നെ നമ്മുടെ ആളാണ് തോന്നും. 'മഹാനടി' ചെയ്യുന്ന സമയത്താണ് ആദ്യമായി സംസാരിക്കുന്നത്. അന്ന് ആരംഭിച്ച സൗഹൃദം ഇന്നും അതുപോലെയുണ്ട്. പരസ്പരം മത്സരമില്ല, പകരം സ്നേഹവും ബഹുമാനവും മാത്രം. എപ്പോഴും കാണാനും സംസാരിക്കാനും സാധിക്കുന്നില്ലെങ്കിലും സ്നേഹവും ബഹുമാനവും എപ്പോഴുമുണ്ട്. അതൊരു തരത്തിലുളള ഊർജമാണ്'- ദുൽഖർ പറഞ്ഞു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് സീതാരാമം. തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. മൃണാൾ താക്കൂർ, രശ്മിക എന്നിവരാണ് നായികമാർ. 

Tags:    
News Summary - Dulquer Salmaan Open Up About 'There's no competition With Vijay Deverakonda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.