ദുൽഖറിനെ വിടാതെ ബോളിവുഡ്; മികച്ച തുടക്കത്തോടെ 'ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്', ആദ്യ ദിന കലക്ഷൻ...

 ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ. ബാൽക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ചുപ്: റിവഞ്ച്  ഓഫ് ദി ആർട്ടിസ്റ്റ്'. സെപ്റ്റംബർ 23 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീതാരാമത്തിന്റെ വിജയത്തിന് ശേഷം പുറത്തെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണിത്.

ചുപ്പ് സമീപകാലത്ത് പുറത്ത് ഇറങ്ങിയ ബോളിവുഡ് റിലീസുകളെ അപേക്ഷിച്ച് ഒരു ചെറിയ ചിത്രമാണെങ്കിലും തിയറ്ററുകളിൽ മികച്ച ഓപണിങ് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം 2.5-3 കോടി രൂപയാണ് ചുപിന്റെ ആദ്യ ദിന കലക്ഷൻ. തിയറ്ററുകളിൽമികച്ച പ്രേക്ഷക ശ്രദ്ധ നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

ആർ. ബൽകിയുടെ ത്രില്ലർ ചിത്രമാണ് ചുപ്. സിനിമാ ലോകത്തെചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ദുൽഖർ സൽമാനോടൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ   അവതരിപ്പിക്കുന്നത്.

മുംബൈ നഗരത്തില്‍ നടക്കുന്ന ഒരു സിനിമ നിരൂപകന്റെ കൊലപാതകത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. സമാന രീതിയില്‍ നഗരത്തില്‍ പിന്നെയും സിനിമ നിരൂപകര്‍ കൊല്ലപ്പെടുന്നു. ഇതിനു പിന്നില്‍ ഒരു സീരിയല്‍ കില്ലറുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നു. ഈ കില്ലറിലേക്കുള്ള അന്വേഷണമാണ് ചിത്രം.  ചുപ്പിൽ സൈക്കോ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Dulquer Salmaan Bollywood Movie Chup Revenge of the Artist First Day box office collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.