മോഹൻലാൽ മികച്ച നടനാണ്, എന്നാൽ പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം അജയ് ദേവ്ഗണിന്റെ ദൃശ്യത്തിനോട്; അഭിഷേക് പഥക്

ന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് മോഹൻലാലിന്റെ ദൃശ്യം. 2013 ൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഭാഷാവ്യാത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മറ്റു ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. മികച്ച കാഴ്ചക്കാരെ നേടുകയും ചെയ്തു.

ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പ് പ്രദർശനത്തിനെത്തിയിട്ടുണ്ട്. നവംബർ 19നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച കാഴ്ചക്കാരെ നേടാൻ അജയ് ദേവ്ഗൺ ചിത്രത്തിനായി. എന്നാൽ മോഹൻലാലിന്റെ ദൃശ്യം 2വിന്റെ കാർബൺ ഫോട്ടോകോപ്പിയാണെന്നുള്ള വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടി പറയുകയാണ് സംവിധായകൻ അഭിഷേക് പഥക്. മലയാളി പ്രേക്ഷകരിൽ നിന്ന് വ്യത്യസ്തരാണ് ബോളിവുഡ് സിനിമ പ്രേമികൾ. അതിനാൽ തന്നെ റിമേക്ക് ചിത്രങ്ങൾക്ക് മാറ്റം അത്യാവശ്യമാണ്. പക്ഷെ സിനിമയെ നശിപ്പിക്കരുത്. ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ട ചിത്രത്തിന്റെ അവകാശം  ലഭിച്ചു. പിന്നീട്  അത് മാറ്റുന്നതിൽ അർഥമില്ല- സംവിധായകൻ പറഞ്ഞു.

ഒ.ടി.ടി റിലീസായിട്ടാണ് ദൃശ്യം 2ന്റെ മലയാളം പതിപ്പ് പ്രദർശനത്തിനെത്തിയത്. സിനിമ കണ്ടപ്പോൾ തന്നെ ഇഷ്ടമാകുകയും അതിന്റെ പകർപ്പ് അവകാശം സ്വന്തമാക്കുകയും ചെയ്തു- സംവിധായകൻ പറഞ്ഞു.

ചിത്രം റീമേക്ക് ചെയ്യുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടാതെ വേണം ഒരുക്കാൻ. ഒറിജിനലിന്റെ സാരാംശം നഷ്ടമാകാതിരിക്കാൻ മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യണം. ഞങ്ങൾ ഇഷ്‌ടപ്പെട്ട ചിത്രത്തിന്റെ അവകാശം ഞങ്ങൾക്ക് ലഭിച്ചു. പിന്നീട്  അത് മാറ്റുന്നതിൽ അർഥമില്ല. എന്നാൽ തിരക്കഥയിൽ മാറ്റം വരാം. ഹിന്ദി സിനിമകളിൽ നിന്ന് അല്പം വ്യത്യസ്തമാണ് മലയാളം സിനിമകൾ. പ്രേക്ഷകരും വ്യത്യസ്തരാണ്. അതുകൊണ്ട്  മാറ്റം നമുക്കാവശ്യമാണ്. അതിനാൽ അതെ, ഒരു റീമേക്കിന്റെ തിരക്കഥ മാറ്റുന്നത് പ്രധാനമാണ്, പക്ഷേ അത് ശ്രദ്ധിച്ചുവേണം ചെയ്യാൻ;  അഭിഷേക് പഥക് വ്യക്തമാക്കി.

ദൃശ്യം 2 വെറുമൊരു റീമേക്ക് എന്നതിലുപരിയായി ഒരു വലിയ വിജയചിത്രത്തിന്റെ തുടർച്ച കൂടിയാണിത്. അജയ് ദേവ്ഗൺ നായകനായ ദൃശ്യം ഹിന്ദി പതിപ്പിന്റെ ജനപ്രീതി മോഹൻലാൽ പതിപ്പിനെക്കാൾ മറികടന്നുവെന്ന് പലരും വിശ്വസിക്കുന്നു. ഞങ്ങൾ ഒന്നും ചെയ്യാതെ, എല്ലാ വർഷവും ഒക്ടോബർ 2 ന് വിജയ് സൽഗോങ്കറെയും കുടുംബത്തെയും കുറിച്ച് മീമുകൾ വരാറുണ്ട്. ഇത് രസകരമാണ്.

മോഹൻലാൽ സാർ ഒരു മികച്ച നടനാണ്. എന്നാൽ ഹിന്ദി പ്രേക്ഷകർക്ക്  കൂടുതൽ അടുപ്പം  അജയ് ദേവ്ഗണിന്റെ വിജയ് സൽഗോങ്കറെ. മലയാളം   ഇറങ്ങിയിട്ടും ഹിന്ദി പതിപ്പ് ആദ്യം കാണണമെന്ന ആഗ്രഹം കൊണ്ട് പലരും അത് കണ്ടില്ല. അവർ അജയ് സാറുമായി അത്രയധികം ബന്ധമുള്ളതുകൊണ്ടാണ്. മലയാളം ദൃശ്യം ഒരു മികച്ച ചിത്രമാണ്, പക്ഷേ ഹിന്ദി പതിപ്പ് പുറത്തിറങ്ങുന്നത് വരെ പ്രേക്ഷകർ കാത്തിരുന്നു- സംവിധായകൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Drishyam 2 director Abhishek Pathak talks about Ajay Devgn’s popularity over Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.