നൂറു കോടി ക്ലബിലേക്ക് കുതിച്ച് കയറി 'ഡ്രാഗണ്‍'

മികച്ച കളക്ഷനുമായി പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഡ്രാഗൺ മുന്നേറുന്നു. അശ്വിൻ മാരിമുത്തു സംവിധാനം ചെയ്ത ചിത്രം നൂറു കോടി ക്ലബില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രം നൂറു കോടി ക്ലബിലെത്തിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മൂന്ന് ദിവസം മാത്രമെടുത്താണ് ചിത്രം 50 കോടി നേട്ടം കൈവരിച്ചത്. ധനുഷിന്‍റെ സംവിധാനത്തിലെത്തിയ 'നിലവുക്ക് എൻ മേൽ എന്നാടി കോപം' എന്ന ചിത്രവുമായ ക്ലാഷ് റിലീസ് ചെയ്താണ് ചിത്രം ബോക്സ് ഓഫീസ് കീഴടക്കുന്നത്.

'ലവ് ടുഡേ' എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ ഡ്രാഗണ്‍ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ആദ്യ ദിനം മുതല്‍ തന്നെ സ്വന്തമാക്കിയത്. റോം-കോം ജോണറില്‍ ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

കേരളത്തില്‍ ആദ്യ വാരത്തില്‍ പ്രദര്‍ശിപ്പിച്ചതിലും കൂടുതല്‍ സ്‌ക്രീനുകൾ രണ്ടാം വാരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ചിത്രം വിതരണം ചെയ്തത് എസ് പിക്‌ചേഴ്‌സ് ത്രൂ ഇ ഫോര്‍ എന്റർടെയ്ൻമെന്‍റ് ആണ്.

അനുപമ പരമേശ്വരന്‍, കയതു ലോഹര്‍, ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ.എസ്. രവികുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എ.ജി.എസ്. എന്റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ കല്‍പ്പാത്തി എസ്. അഘോരം, കല്‍പ്പാത്തി എസ്. ഗണേഷ്, കല്‍പ്പാത്തി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.

Tags:    
News Summary - 'Dragon' jumps into the 100 crore club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.