Posted On
date_range Updated On
date_range ബി.ജെ.പിയിൽ അവഗണന: സംവിധായകൻ രാജസേനൻ സി.പി.എമ്മിലേക്ക്
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകനും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ സി.പി.എമ്മിലേക്ക്. എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ഇന്ന് രാജിക്കത്ത് കൈമാറും.
2016 ല്‍ അരുവിക്കരയിൽ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു. ബി.ജെ.പി നേതൃത്വത്തില്‍ സജീവമായിട്ടും തനിക്ക് യാതൊരു പദവികളും ലഭിച്ചില്ല. രാഷ്ട്രീയകാരനെന്ന നിലയിലും കലാകാരനെന്ന നിലയിലും പാർട്ടിയിൽ അവഗണനയാണ് നേരിട്ടത്. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സി.പി.എമ്മാണ്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.