ധ്യാൻ ശ്രീനിവാസൻ ഇനിയൽപം റൊമാന്‍റിക്കാ; 'ഒരു വടക്കൻ തേരോട്ടം' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഒരു വടക്കൻ തേരോട്ടം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തികച്ചും ഫാമിലി എന്‍റർടെയിൻമെന്‍റിൽ മൂഡ് നൽകിക്കൊണ്ട് ഒരുങ്ങുന്ന ചിത്രം എ.ആർ. ബിനുൻരാജാണ് സംവിധാനം ചെയ്യുന്നത്. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിലാണ് നിർമാണം.

മലബാറിലെ ഒരു സാധാരണ ഗ്രാമത്തിന്‍റെ ഉൾത്തുടിപ്പുകളാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഇന്നത്തെ യുവാക്കൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നു. വൈറ്റ് കോളർ ജോലി മാത്രം പ്രതീക്ഷിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലേക്ക് ഏതു തൊഴിലുചെയ്തും ജീവിതത്തെ നേരിടാം എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിന്‍റെ കഥയാണ് സിനിമ പറയുന്നത്.

 

പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു. മാളവിക മേനോൻ, സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ,

ദിനേശ് പണിക്കർ, സോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ, മൻസു മാധവ, അരുൺ പുനലൂർ, മധുരിമ ഉണ്ണികൃഷ്ണൻ, ബ്ലെസൻ കൊട്ടാരക്കര, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ വിശ്വനാഥ്, ദിവ്യാ ശ്രീധർ, ശീതൽ, അനില, തനു ദേവി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

കഥയും തിരക്കഥയും സംഭാഷണവും സനു അശോകാണ്. ഛായാഗ്രഹണം : പവി കെ. പവൻ. എഡിറ്റിങ്ങ് : ജിതിൻ ഡി.കെ. കലാ സംവിധാനം: ബോബൻ. ചീഫ് അസോസിയേറ്റ് ഡയരക്ടർ: വിഷ്ണു ചന്ദ്രൻ. വടകരയും ഒറ്റപ്പാലത്തുമായാണ് ചിത്രീകരണം. 

Tags:    
News Summary - oru vadakkan therottam first look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.