ഉളുക്കിയ കഴുത്തുമായി ആക്ഷൻ രംഗം ചെയ്യാൻ പോയി -ദ് ഗ്രേറ്റ് മാനിലെ അനുഭവം പറഞ്ഞ് ധനുഷ്
ഹോളിവുഡ് ഹിറ്റ് മേക്കേഴ്സായ ആന്റണി റൂസോ, ജോ റൂസോ എന്നിവരുടെ ഏറ്റവും പുതിയ ചിത്രമാണ് ദി ഗ്രേറ്റ് മാൻ. ആഗസ്റ്റ് 22ന് നെറ്റ്ഫ്ലികസ് റിലീസായി എത്തുന്ന ചിത്രത്തിൽ നടൻ ധനുഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്റെ ലുക്ക് ഇതിനോടകം തന്നെ വൈറലായിരുന്നു.
തന്റെ കരിയറിലെ ഏറ്റവും മികച്ച അവസരമാണ് ദി ഗ്രേറ്റ് മാനെന്നാണ് ധനുഷ് പറഞ്ഞത്. ഇതിലും വിലിയ പ്രൊജക്ട് കിട്ടാനില്ല. ഞാൻ ശരിക്കും ആവേശഭരിതനാണ്. കൂടുതൽ പഠിക്കാനും സ്വയം കണ്ടെത്താനും കഴിയുന്ന അവസരങ്ങൾ അന്വേഷിക്കാറുണ്ട്. ഈയൊരു പ്രൊജക്ട് അത്തരത്തിൽ ഒന്നായിരുന്നു എന്ന് ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിങിന് ശേഷം ധനുഷ് വ്യക്തമാക്കി.
കൂടതെ സിനിമയിലെ ആക്ഷൻ ചിത്രീകരണത്തെ കുറിച്ചുളള ഒരു രസകരമായ സംഭവവും നടൻ വെളിപ്പെടുത്തി. 'സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കുമ്പോൾ കഴുത്തിന് ഉളുക്ക് വീണു. സിനിമക്ക് വേണ്ടി ഒന്നര മാസത്തെ പരിശീലനം കഴിഞ്ഞ് ചിത്രീകരണം തുടങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴാണ് സംഭവം. എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥയായിപ്പോയി. ഒരാഴ്ച മാത്രമായിരുന്നു ഫിസിയോതെറാപ്പിക്ക് കിട്ടിയത്' -ചിരിച്ചു കൊണ്ട് ധനുഷ പറഞ്ഞു. എന്നാൽ ആക്ഷൻ രംഗത്തിന് വേണ്ടി അവർ എന്നെ തയ്യാറാക്കി എടുക്കുകയായിരുന്നു നടൻ കൂട്ടിച്ചേർത്തു.
ഈ ചിത്രത്തിൽ എങ്ങനെയാണ് എത്തിയതെന്ന് ഇപ്പേഴും തനിക്ക് അറിയില്ലെന്നും ധനുഷ് പറഞ്ഞു. 'ഇന്ത്യയിലെ ഒരു കാസ്റ്റിങ് ഏജൻസി വഴിയാണ് സിനിമയിൽ എത്തിപ്പെട്ടത്. ഒരു വമ്പൻ പ്രൊജക്ട് ആണെന്ന് മാത്രമാണ് അവർ അന്ന് പറഞ്ഞത്. പിന്നീടാണ് റൂസോ സഹോദരന്മാരുടെ സിനിമയാണെന്ന് അറിയുന്നത്. റൂസോ സഹോദരന്മരുടെ പേര് കേട്ടതും താൻ ഞെട്ടിയെന്നും ധനുഷ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.