സൈബർ ലോകത്തെ കാണാക്കാഴ്ചകളുമായി 'സൈബർ' വരുന്നു; വേറിട്ട ഫസ്റ്റ് ലുക്ക് പുറത്ത്

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്നൊരു ചിത്രം മലയാളത്തിൽ ഒരുങ്ങുന്നു. സൈബർ ലോകത്തെ കാണാക്കാഴ്ചകളുമായി എത്തുന്ന 'സൈബർ' എന്ന സിനിമയുടെ വേറിട്ട ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ ജോസഫ്, സെറീന ആൻ ജോൺസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്ണയാണ്. കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേ‍ർന്ന് അവതരിപ്പിക്കുന്ന ചിത്രം നി‍ർമ്മിക്കുന്നത് ജി.കെ പിള്ളയും ശാന്ത ജി.പിള്ളയും ചേർന്നാണ്.

സൈബർ ന്യൂറോ സയന്‍റിസ്റ്റ് ഡോ.വികം ആര്യൻ എന്ന കഥാപാത്രത്തിലൂടെ നീങ്ങുന്ന ചിത്രം ചിന്തകളെ ഡീകോഡ് ചെയ്യാനാകുന്നൊരു ഉപകരണത്തിന്‍റെ കണ്ടുപിടുത്തത്തെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഡിജിറ്റൽ ഭീകരതയും മനുഷ്യ ജീവിതത്തിലേക്കുള്ള സാങ്കേതികവിദ്യയുടെ കടന്നുകയറ്റവുമൊക്കെ മുൻ നിർത്തി ഡിജിറ്റൽ തട്ടിപ്പുകൾ, ഓൺലൈൻ ഗെയിമുകൾ, അവയുടെ വിനാശകരമായ മാനസിക ആഘാതങ്ങൾ തുടങ്ങിയവയൊക്കെയാണ് 'സൈബർ പാർട് 1' പ്രേക്ഷക സമക്ഷം എത്തിക്കുന്നത്.

സാഗ‍ർ രാജ്, ഗഫൂർ, സിറിൽ, സതീഷ്, റിനാസ് യാഹിയ, മയൂക്ഷ മുരുകേശൻ, അപർണ അശോക്, നിഷാദ് ജെയ്നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം: പ്രമോദ് കെ പിള്ള, യൂറി ക്രിവോഷി, എഡിറ്റർ: നിമൽ ജേക്കബ്, വിഷ്ണു മഹാദേവ്, സംഗീതം: മനു കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീജിത് ശ്രീധർ, സൗണ്ട് ഡിസൈൻ: ടോണി ടോം, സൗണ്ട് മിക്സ്& മാസ്റ്ററിങ്: അശ്വിൻ കുമാർ, മ്യൂസിക് റൈറ്റ്സ്: സരിഗമ, മേക്കപ്പ്: ബിന്ദു, കിച്ചു, ബിൽസ ക്രിസ്, വസ്ത്രാലങ്കാരം: കൃഷ്ണ അശ്വിൻ, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് വയനാട്, ഡിഐ: വിസ്ത ഒബ്സ്ക്യൂറ, കളറിസ്റ്റ്: രമേഷ് അയ്യർ, അസോസിയേറ്റ് ഡയറക്ടർ: ഹരിമോഹൻ ജി, ഗിരീഷ് പെരുമ്പള്ളിൽ, അസോസിയേറ്റ് ക്യാമറ: അരുൺ ഭാസ്കർ, ഷിനോയ് ക്രിയേറ്റീവ്, സൗണ്ട് എഞ്ചിനിയേഴ്സ്: അനന്തു പൈ, അശ്വിൻ കുമാർ, മനു വർഗ്ഗീസ്, പശ്ചാത്തല സംഗീതം: ക്രിസ്പിൻ കുര്യാക്കോസ്, മനു കൃഷ്ണ, ഗോപു കൃഷ്ണ പി.എസ്, ഗായകർ: മധു ബാലകൃഷ്ണൻ, അരവിന്ദ് ദിലീപ് നായർ, പ്രവ്യ മോഹൻദാസ്, പവിത്ര മോഹൻദാസ്, അഖിൽ വിജയ്, സഞ്ജയ് ചന്ദ്രൻ, പ്രേം സി പ്രതാപ്, ബ്രയാൻ കെ, ശോഭിക മുരുകേശൻ(തമിഴ്, തെലുങ്ക്) , ഗാനരചന: ജെനീഷ് സെൻ, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ്, സൂരജ് പ്രഭാകരൻ അമുദൻ(തമിഴ്), പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അശ്വിൻ കുമാർ, കലാസംവിധാനം: ശ്രീജിത്ത് ശ്രീധർ, സബ്ടൈറ്റിൽ: സൗമ്യ, സ്റ്റിൽസ്: നന്ദു റെജി, എച്ച്.കെ, പ്രമോഷൻ കൺസൾട്ടൻ്റ്: ആതിര, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പോസ്റ്റർ ഡിസൈൻ: യദു, അരവിന്ദ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - Cyber film first look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.