സഹനിർമ്മാതാവിന്റെ പേരില്ലാതെ സിനിമയിറക്കുന്നത്​ കോടതി തടഞ്ഞു

കോഴിക്കോട്​: സഹനിർമാതാവിന്റെ പേര്​ സിനിമയുടെ ടൈറ്റിലിൽ നിന്ന്​ നീക്കിയെന്ന പരാതിയിൽ പ്രദർശനം നിർത്തിവെക്കാൻ കോടതി ഉത്തരവ്​. തമിഴ്​ താരം തലൈവാസൽ വിജയ്​ മുഖ്യ വേഷമിടുന്ന 'സോറോ' എന്ന മലയാള സിനിിമയുടെ പ്രദർശനമാണ്​ കോഴിക്കോട്​ ഒന്നാം അഡീഷണൽ മുൻസിഫ്​ സി. ഉബൈദുല്ല ഇനിയൊരുത്തരവുണ്ടാവും വരെ താത്​ക്കാലികമായി തടഞ്ഞത്​.

പ്രൊഡ്യൂസർമാരിൽ ഒരാളായ ആർ. സുരേഷ്​, ഭാര്യ മഞ്ജു സുരേഷ്​, ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജിങ്​ ഡയറക്ടർ, മേഖല സെൻസർ ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കി സഹനിർമാതാവായ കൊസൈൻ ഗ്രൂപ്പ്​ ഉടമ യു. ജിഷയാണ് ഹരജി നൽകിയത്. അഡ്വ. എം.കെ.സറീന, അഡ്വ. പി.മിനി എന്നിവർ ജിഷക്കുവേണ്ടി ഹാജരായി.

ജിഷയുടെ പേര് ഉൾപ്പെടുത്താതെ പടമിറക്കുന്നതാണ്​ കോടതി തടഞ്ഞത്​. 20 ലക്ഷം രൂപ സിനിമക്ക്​ മുടക്കിയ തന്റെ പേര്​ ഒഴിവാക്കി എതിർ കക്ഷി സ്വന്തം പേരുമാത്രം വച്ചുവെന്നാണ്​ പരാതി. ട്രെയിലറിൽ തന്റെ പേരുണ്ടെങ്കിലും സിനിമയിൽ നിന്ന്​ മാറ്റുകയായിരുന്നുവെന്നും പരാതിയിലുണ്ട്​. പരാതിയിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന്​ കണ്ടെത്തിയാണ്​ നടപടി.

Tags:    
News Summary - Court stays release of malayalam movie Soro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.