'ഇത് അദ്ദേഹത്തിന്‍റെ ആദ്യത്തെ നെഗറ്റീവ് റോൾ'; 'കൂലി'യുടെ പുത്തന്‍ അപ്ഡേറ്റുമായി ശ്രുതി ഹാസൻ

ലോകേഷ് കനകരാജ് രജനീകാന്ത് ചിത്രം കൂലിയുടെ റിലീസിന് ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ചിത്രത്തിൽ നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷനുകളുടെ ഭാഗമായി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, നടിയും ഗായികയുമായ ശ്രുതി ഹാസൻ കൂലിയെക്കുറിച്ച് വലിയ അപ്ഡേറ്റാണ് നൽകിയത്.

ചിത്രത്തിലെ നായികയായ ശ്രുതി ഹാസൻ ആദ്യമായാണ് രജനീകാന്തിനും നാഗാർജുനക്കും ഒപ്പം അഭിനയിക്കുന്നത്. നാഗാർജുനയുടെ കൂലിയിലെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി. 'അദ്ദേഹത്തെ എനിക്ക് അറിയാമായിരുന്നു. പക്ഷേ, ഇതിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ നെഗറ്റീവ് റോളാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ ഒരു സൂപ്പർ ആരാധികയാണ്'ശ്രുതി പറഞ്ഞു.

തന്റെ വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ശ്രുതി ഹാസന്റെ അഭിപ്രായങ്ങൾ നാഗാർജുനയുടെ ആരാധകരെ ആവേശഭരിതരാക്കാൻ പര്യാപ്തമാണ്. ചിത്രത്തിൽ സത്യരാജിന്റെ മകളുടെ വേഷമാണ് താൻ അവതരിപ്പിക്കുന്നതെന്ന് ശ്രുതി ഹാസൻ വെളിപ്പെടുത്തി.

ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന കൂലി ആഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും. ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ ഡീലാണിത്. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമിച്ച് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന കൂലിയുടെ ട്രെയിലർ ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യും. 

Tags:    
News Summary - Coolie actor Shruti Haasan confirms supert star's first negative role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.