കോമഡി ത്രില്ലറുമായി സാജൻ ആലുംമൂട്ടിലിന്റെ 'തല തെറിച്ച കൈ'

രു മുറൈ വന്ത് പാര്‍ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്ക് ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല തെറിച്ച കൈ'. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍മിക് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

തീർത്തും ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ സാജന്‍ ആലുംമൂട്ടിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നിതാരയാണ്. കെൻ സാം ഫിലിപ്പ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ കൈകൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമോദ് ഗോപകുമാറാണ്. ആഗസ്റ്റ് അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ താരനിർണ്ണയം പൂർത്തിയായി വരുന്നു.

സ്റ്റോറി ഐഡിയ :മനു പ്രദീപ് & മുഹദ്, എഡിറ്റർ: അഖിൽ എ.ആർ, സംഗീതം: വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റതൈക്കൽ, ആർട്ട്: അരുൺ കല്ലുമൂഡ്, മേക്കപ്പ്: നരസിംഹസ്വാമി, കോസ്റ്റ്യൂംസ്: ഷെഹന, ആക്ഷൻ: സുധീഷ് കുമാർ, ഡിസൈൻസ്: മൂൺ മാമ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. താരനിർണ്ണയം പൂർത്തിയായി വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു.

Tags:    
News Summary - Comedy Thriller Movie Thala Thericha Kai Title Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.