അതിശയിപ്പിക്കുന്ന കലക്ഷനുമായി തലയും പിള്ളേരും; റീ റിലീസിൽ ഛോട്ടാ മുംബൈ നേടിയത്

മോഹൻലാൽ-അൻവർ റഷീദ് കൂട്ടുകെട്ടിൽ പുറത്തുവന്ന സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. 4K മികവോടെ ചിത്രം വീണ്ടും തിയറ്ററിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ളഒരു ചിത്രമാണിത്. മലയാള സിനിമകളുടെ മുൻ റീ-റിലീസുകളെ അപേക്ഷിച്ച് പരിമിതമായ പ്രമോഷനുകളും കുറച്ച് ഷോകളും ഉണ്ടായിരുന്നിട്ടും ബോക്‌സ് ഓഫിസിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുകയാണ് ചിത്രം.

ആദ്യദിനത്തിൽ 35-40 ലക്ഷം രൂപയായിരുന്നു സിനിമ നേടിയത്. രണ്ടാം ദിനത്തിൽ 75 ലക്ഷത്തിലധികം രൂപയാണ് കലക്ഷൻ. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിൽ വാസ്കോഡാ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് റീ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ നടന്നില്ല. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്.

ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി. ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ, ഭാവന തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബെന്നി പി. നായരമ്പലം ആണ് രചന. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.

Tags:    
News Summary - Chotta Mumbai Re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.