മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു കാത്തുസൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ 2007 ല്‍ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈക്ക് അത് സാധിച്ചിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും.
മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. ജൂണ്‍ ആറിനാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബംഗളൂരുവിലും ചെന്നൈയിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഒപ്പം ഹൈദരാബാദില്‍ ഫാന്‍സ് ഷോയും നടന്നു. ഇപ്പോള്‍ വിദേശ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. യു.കെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ചിത്രം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ നോര്‍ത്ത് അമേരിക്കയിലും ചിത്രം റിലീസിനൊരുങ്ങുകയാണ്.റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. യു.കെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ ഈ മാസം 27നാണ് പ്രദര്‍ശനം ആരംഭിക്കുക.
ബെന്നി പി. നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തിയ ചിത്രത്തിന് റി റിലീസിലും വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.